ബസിടിച്ച് കാർ തകർന്ന് തരിപ്പണമായിട്ടും യാത്രക്കാർ സുരക്ഷിതർ; സുരക്ഷയിൽ കേമനെന്ന് വീണ്ടും തെളിയിച്ച് എക്‌സ് യുവി700; മഹീന്ദ്രയ്ക്ക് കൈയ്യടി നൽകി ജനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബസിടിച്ച് കാർ തകർന്ന് തരിപ്പണമായിട്ടും യാത്രക്കാർ സുരക്ഷിതർ; സുരക്ഷയിൽ കേമനെന്ന് വീണ്ടും തെളിയിച്ച് എക്‌സ് യുവി700; മഹീന്ദ്രയ്‌ക്ക് കൈയ്യടി നൽകി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 10:03 am IST
Facebook
Twitter
WhatsAppTelegram

പുറത്തിറങ്ങിയ അന്ന് മുതൽ വൻ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ് പുതിയ മഹീന്ദ്ര എക്‌സ് യുവി700. ഗ്ലോബൽ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷ റേറ്റിംഗ് കൂടി നേടിയതിന് ശേഷം, മറ്റെന്തിനെക്കാളും ജീവന്റെ സുരക്ഷയ്‌ക്ക് മുൻതൂക്കം നൽകുന്ന ആളുകൾ വാഹനത്തെ തേടി എത്താൻ തുടങ്ങി. വാഹനം റോഡപകടങ്ങളിൽ പെടുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ സജീവമായിരുന്നു. എന്നാൽ അവയിലെല്ലാം എക്‌സ് യുവി700യുടെ കരുത്തും സുരക്ഷാ സവിശേഷതകളും തെളിയിക്കപ്പെട്ടു. ഇതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഒരു ഹൈവേയിൽ വെച്ച് ഒരു മഹീന്ദ്ര എക്‌സ് യുവി700 അപകടത്തിൽപ്പെട്ടു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിടിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം ബസിന്റെ വശത്ത് ഇടിച്ചുകയറി. ഈ അപകടത്തിൽ എക്‌സ് യുവി700യുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടം അത്രമാത്രം ഗുരുതരമായിരുന്നിട്ടും, എക്‌സ് യുവി700യുടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2021 ഒക്ടോബറിൽ ആണ് തങ്ങളുടെ ഏറ്റവും പുതിയ എസ്യുവി ആയ എക്‌സ് യുവി700 പുറത്തിറക്കിയത്. അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളിൽ വാഹനത്തിന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നതായി മഹീന്ദ്ര 2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, എക്‌സ് യുവി700യുടെ കാത്തിരിപ്പ് കാലയളവ് ആറ് മാസത്തിൽ അധികമാണ് എന്നാണ് റിപ്പോർട്ടുകൾ.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്‌സ് യുവി700യുടെ അടിസ്ഥാന മോഡലാണ് ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകൾക്കായി ഉപയോഗിച്ചത്. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാറും, കുട്ടികളുടെ സുരക്ഷിൽ 4-സ്റ്റാർ റേറ്റിംഗുമാണ് വാഹനം നേടിയത്.

Tags: mahindra xuv700Global NCAP crash test
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies