ദുബായ്, അബുദാബി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിർദേശവുമായി എയർപോർട്ട് അധികൃതർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായ്, അബുദാബി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിർദേശവുമായി എയർപോർട്ട് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: സ്‌കൂൾ അവധിയും എക്‌സ്‌പോ 2020ന്റെ സമാപനവും കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണമെന്ന് ദുബായ്, അബുദാബി വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്. എക്‌സ്‌പോയിലെ അവസാന വാരാന്ത്യ അവധി ദിനങ്ങളായ മാർച്ച് 25 മുതൽ 28 വരെയും സ്‌കൂളുകൾ തുറക്കുന്ന ഏപ്രിൽ ഏഴ് മുതൽ ഒമ്പത് വരെയും ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയത്.

വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണണം. ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ വൺ, ടെർമിനൽ ത്രീ എന്നിവ വഴി യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് വരാൻ പരമാവധി ദുബായ് മെട്രോ ഉപയോഗിക്കണമെന്ന് ടെർമിനൽ ഓപ്പറേഷൻസ് അറിയിച്ചു.

യുകെ, മാലിദ്വീപ്, ബഹ്‌റൈൻ, അയർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ അബുദാബി വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ടെന്ന് എത്തിഹാദ് എയർലൈൻസ് അധികൃതരും പറഞ്ഞു. വിമാനത്താവളത്തിൽ എത്തുന്നത് നേരത്തേയാക്കുന്നതിനു പുറമേ, വീട്ടിൽ നിന്നുതന്നെ ഓൺലൈൻ ചെക്ക്-ഇൻ സംവിധാനം പ്രയോജനപ്പെടുത്തണം.

യുഎഇയിൽ താമസവിസയുള്ള 12 വയസിന് മുകളിലുള്ളവർ വിമാനത്താവളങ്ങളിലെ സ്മാർട്ട് ഗേറ്റ് പ്രയോജനപ്പെടുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. വിമാനം പുറപ്പെടുന്ന സമയവും ടെർമിനലും യാത്രക്ക് മുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബായ് എക്‌സ്‌പോ അവസാനിക്കുന്ന ദിനങ്ങളിൽ വൻ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

 

 

Tags: dubaiairportexpo 2020Abu Dhabi
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies