24-ാം വയസിൽ 23 കുട്ടികളുടെ അമ്മയായി ഒരു യുവതി.. അസാധാരണ ജീവിതം ഇങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24-ാം വയസിൽ 23 കുട്ടികളുടെ അമ്മയായി ഒരു യുവതി.. അസാധാരണ ജീവിതം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 08:59 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ ജീവിതം ഏറെ തിരക്കുപിടിച്ചതാണ്, ഒന്നിനും ഒരു സമയവുമില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ക്രിസ്റ്റീനയെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.. കാരണം തന്റെ 22 പൊടികുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണ് ക്രിസ്റ്റീന. 22ൽ ഭൂരിഭാഗം കുഞ്ഞുങ്ങളും രണ്ടോ അതിൽ താഴെയോ പ്രായമുള്ളവരാണെന്നതാണ് സവിശേഷത. അതെങ്ങനെ പോസിബിളാകുമല്ലേ.. എല്ലാ പ്രസവത്തിലും മൂന്ന് കുട്ടികൾ വീതം ഉണ്ടായിക്കാണുമെന്നാണോ എന്നെല്ലാം ചിന്തിച്ച് തലപുകയ്‌ക്കണ്ട.. സംഭവം ഇങ്ങനെയാണ്..

യുഎസിലെ ജോർജ്ജിയയിൽ സ്ഥിരതാമസമാക്കിയ ഒരു റഷ്യൻ വനിതയാണ് ക്രിസ്റ്റീന ഓസ്തുർക്ക്. അവൾക്കും അവളുടെ പങ്കാളി ഗാലിപ്പിനും ആകെ 23 കുട്ടികളാണ് ഉള്ളത്. ഇതിൽ 21 പേരും വാടക ഗർഭധാരണത്തിലൂടെ ജനിച്ചവരാണ്. 1,95,000 ഡോളർ തുക ചിലവിട്ടാണ് ദമ്പതികൾ 21 കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്..

ഈയടുത്താണ് ക്രിസ്റ്റീനയുടെ സൂപ്പർ ബിഗ് ഫാമിലി ട്വിറ്ററിൽ വൈറലാകുന്നത്. ഇത്രയുമധികം കുഞ്ഞുങ്ങൾ എങ്ങനെയുണ്ടായെന്ന് ആദ്യം ഫോളോവേഴ്സിന് പിടികിട്ടിയിരുന്നില്ല. പിന്നീടാണ് കുട്ടികൾ വന്ന വഴി സോഷ്യൽ മീഡിയ അറിഞ്ഞത്. ക്രിസ്റ്റീനയുടെ മുൻ ബന്ധത്തിലുണ്ടായിരുന്ന ആറ് വയസുള്ള ഒരു മകളും ഗാലിപ്പിന്റെ ആദ്യ ബന്ധത്തിലെ ഒരു കുഞ്ഞുമാണ് ഇവരുടെ വീട്ടിലെ ആദ്യത്തെ കുട്ടികൾ. ശേഷമാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും 21 കുട്ടികളെ കൂടി സ്വന്തമാക്കിയത്. ഇതോടെ ക്രിസ്റ്റീനയുടെയും ഗാലിപ്പിന്റെയും അണുകുടുംബം. എല്ലാവരും വിശേഷിപ്പിക്കുന്നതുപോലെ സൂപ്പർ ബിഗ് ഫാമിലിയായി മാറി..

നിങ്ങളൊന്നാലോചിച്ച് നോക്കൂ.. രണ്ട് വയസിന് താഴ പ്രായമുള്ള 21 കുട്ടികളുള്ള ഒരു വീട്.. നമുക്കറിയാം വീട്ടിൽ ഒരു കുഞ്ഞുണ്ടെങ്കിൽ തന്നെ പരിപാലിക്കാൻ എന്ത് പാടാണെന്ന്.. ഇരട്ടകുഞ്ഞുങ്ങൾ ഉള്ള വീടുകളാണെങ്കിൽ പറയുകയേ വേണ്ട.. അപ്പോ പിന്നെ ക്രിസ്റ്റീനയുടെ വീട്ടിലെ അവസ്ഥയെന്താകും.. 21 കുഞ്ഞുങ്ങളെ നോക്കാൻ 16 ആയമാരാണ് വീട്ടിലുള്ളത്. 16 മതിയോ എന്നാണ് ഇത് കേൾക്കുന്നവരുടെ പ്രതികരണം.

ക്രിസ്റ്റീനയോടെ എല്ലാവരും ചോദിക്കും ഇതെങ്ങനെ സാധിക്കുന്നുവെന്ന്, എങ്ങനെയാണ് ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകുന്നതെന്ന്.. അപ്പോൾ ക്രിസ്റ്റീനയുടെ മറുപടി ഇങ്ങനെയാണ്.. എല്ലാ വീട്ടിലെയും അമ്മമാരെങ്ങനെയാണോ അതുപോലെ തന്നെയാണ് താൻ.. ഒരേയൊരു വ്യത്യാസം കുട്ടികളുടെ എണ്ണത്തിൽ മാത്രമാണെന്നും ക്രിസ്റ്റീന പറയുന്നു. കുട്ടികൾ വന്നതിന് ശേഷം ഒറ്റദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നും അവൾ പറഞ്ഞു.

ക്രിസ്റ്റീനയുടെയും ഗാലിപ്പിന്റെയും വീട് ചെറിയൊരു ബംഗ്ലാവ് തന്നെയാണെന്നതാണ് മറ്റൊരു കാര്യം. മൂന്ന് നിലകളുള്ള അവരുടെ വീട്ടിൽ ഒരു റൂമിൽ മൂന്ന് കുട്ടികൾ എന്ന കണക്കിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.. എല്ലാ ആഴ്ചയും 20 വലിയ ഡയപ്പർ പാക്കറ്റുകളാണ് ഈ കുടുംബത്തിലേക്ക് വേണ്ടിവരുന്നത്. 53 പാക്കറ്റ് ബേബി ഫോർമുലയും കുഞ്ഞുങ്ങൾക്ക് വേണ്ടി ഓർഡർ ചെയ്യാറുണ്ട്. യുഎസിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റീനയും ഭർത്താവും എപ്പോഴും വലിയ കുടുംബം തങ്ങൾക്ക് ഉണ്ടാകുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നവരായിരുന്നു. 100 കുട്ടികൾ വരെ തനിക്കുണ്ടാകുന്നതിനെക്കുറിച്ചും ക്രിസ്റ്റീന സ്വപ്‌നം കണ്ടിട്ടുണ്ടെന്ന് പറയുന്നു.

എന്നാൽ ഇനിയെന്താണ് അടുത്ത പരിപാടിയെന്നും അടുത്ത കുഞ്ഞ് എപ്പോഴാണെന്നും ചോദിക്കുന്നവരോട് ക്രിസ്റ്റീനയ്‌ക്ക് മറുപടിയുണ്ട്. തൽക്കാലം ഇനി മറ്റ് കുഞ്ഞുങ്ങൾ വേണമെന്ന ഉദ്ദേശ്യമില്ലെന്നാണ് യുവതിയുടെ നിലപാട്. ക്രിസ്റ്റീനയെന്ന അമ്മയുടെ ജീവിതവും ദിനചര്യകളും കണ്ട് ഇപ്പോഴും വിസ്മയത്തിലാണ് സോഷ്യൽ മീഡിയ..

Tags: viral
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies