ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിച്ച യുവാവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രദേശവാസികളായ ആരിഫ്, താഹിർ എന്നിവരാണ് അറസ്റ്റിലായത്. കുഷിനഗർ സ്വദേശി ബാബർ അലിയാണ് കൊല്ലപ്പെട്ടത്.
പത്തിലധികം പേർ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചരിക്കുന്ന വിവരം. ബാക്കിയുള്ളവർക്കാർ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശം കനത്ത പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് യോഗി സർക്കാർ പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇന്നലെ വൈകീട്ടോടെയായിരുന്നു മതമൗലികവാദികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ബാബർ അലിയുടെ മരണം സ്ഥിരീകരിച്ചത്. മാർച്ച് 20 നായിരുന്നു അദ്ദേഹത്തെ മതമൗലികവാദികൾ മർദ്ദിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ അദ്ദേഹം ആഹ്ലാദ പ്രകടനം നടത്തുകയും പ്രദേശവാസികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. പ്രകോപിതരായ ഇവർ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ബാബർ അലി ബിജെപിയുടെ പ്രചാരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
















Comments