ദാഹജലം നൽകി പക്ഷികളുടെ രക്ഷകനായി ; ഇത് ശ്രീമൻ നാരായണൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദാഹജലം നൽകി പക്ഷികളുടെ രക്ഷകനായി ; ഇത് ശ്രീമൻ നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 02:59 pm IST
FacebookTwitterWhatsAppTelegram

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുന്നുവെങ്കിൽ അത് കുടിവെള്ളത്തിന് വേണ്ടായാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്… കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്ത് ജലശ്രോതസ്സുകൾ കുറഞ്ഞുവരികയാണെന്ന് പലപഠനങ്ങളും വെളിപ്പെടുത്തുന്നു…. ഉഷ്ണകാലത്തെ സ്ഥിതി പറയുകയും വേണ്ട… കടുത്ത വേനലിൽ ഒരിറ്റ് ദാഹജലത്തിനായി അലയുന്ന ജീവജാലങ്ങളെ നമുക്ക് ചുറ്റും ധാരാളം കാണാം….

ആ മിണ്ടാ പ്രാണികൾക്ക് ഒരു ലക്ഷം മൺപാത്രങ്ങളിൽ ജീവജലം നൽകിയ ഒരു വ്യക്തിയുണ്ട് നമ്മുടെ നാട്ടിൽ…. എറണാകുളം ജില്ലക്കാരനായ ശ്രീമൻ നാരായണൻ. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരായ മൻകി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ഏറ്റുവാങ്ങിയ പ്രപഞ്ചോപാസകൻ….

ശ്രീമൻ നാരായണൻ മിഷൻ എന്ന പ്രവർത്തനത്തിന്റെ പത്തുവർഷം തികയാനിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോടായി ശ്രീമൻ നാരായണനെക്കുറിച്ച് വിളിച്ചു പറഞ്ഞത്. പ്രധാനമന്ത്രി മൻകി ബാത്തിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതിൽ അത്ഭുതമില്ല മുപ്പത്തടംക്കാർക്ക്.. കാരണം കഴിഞ്ഞ കുറേ കാലങ്ങളായി പ്രകൃതിയോടിണങ്ങി കൊടും വേനലിൽ പക്ഷികൃഗാദികൾക്ക് അദ്ദേഹം ജീവജലം നൽകി മനുഷ്യ രാശിയ്‌ക്ക് മാതൃകയാവുന്നുണ്ട്.

 

പത്ത് വർഷം മുൻപ് ഒരു യാത്രയ്‌ക്കിടെ വെള്ളം കിട്ടാതെ ഒരു ചെറു പക്ഷി തളർന്ന് വീണ് ചാകുന്നത് കണ്ട ദു: ഖമാണ് പിന്നീട് പതിനായിരക്കണക്കിന് പക്ഷിമൃഗാദികൾക്ക് കുടിനീരെത്തിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. മുപ്പത്തടത്ത് ധന്യ ലോട്ടറി എജൻസി നടത്തുന്ന നാരായണേട്ടന്റെ സ്വന്തം പണം മാത്രമാണ് സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. പത്ത് വർഷത്തിനിടെ രണ്ട് കോടിയോളം രൂപയാണ് അദ്ദഹം സഹജീവികൾക്ക് കുടിനീർ ഉറപ്പുവരുത്താനായി ചെലവാക്കിയത്. 35 ലക്ഷം രൂപ അദ്ദേഹം മൺപാത്രങ്ങൾക്കായി മാത്രം ചെലവഴിച്ചു.

ജീവജലത്തിനൊരു മൺപാത്രം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് മൺ പാത്രങ്ങളാണ് പക്ഷികൾക്ക് വെള്ളം നൽകാനായി നാരായണേട്ടൻ വിതരണം ചെയ്തത്. ദാഹിച്ചു വലയുന്ന പതിനായിരക്കണക്കിന് പക്ഷിജാലങ്ങളാണ് അദ്ദേഹത്തിന്റെ ഈ പുണ്യ പ്രവർത്തിയിലൂടെ ദാഹമകറ്റുന്നത്. പതിനായിരക്കണക്കിന് ചെറിയ മൺപാത്രങ്ങൾ പദ്ധതി വഴി വീടുകളിലേക്ക് അദ്ദേഹം സൗജന്യമായി നൽകുന്നുണ്ട്. മൺപാത്രങ്ങൾക്കായി ആർക്കും ശ്രീൃീമൻ നാരായണൻ ചേട്ടനെ സമീപിക്കാം സൗജന്യമായി തന്നെ നൽകും പക്ഷേ പക്ഷി മൃഗാദികൾക്ക് ദാഹജലം കൊടുക്കാൻ വേണ്ടി ആകണമെന്ന് മാത്രം.

ഇവിടെ മാത്രമല്ല വാർധാ സേവാഗ്രാമത്തിലും നാരായണന്റെ മൺപാത്രങ്ങൾ ലഭ്യമാണ്.പദ്ധതിയിലൂടെ ഇതിനോടകം ലക്ഷക്കണക്കിന് മൺപാത്രങ്ങളാണ് സഹജീവികൾക്ക് വെള്ളം നൽകാനായി നാരായണേട്ടൻ വിതരണം ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തോളമായി വേനലറുതിക്കാലത്ത് ഇതൊരു സപര്യയായി കൊണ്ടുനടക്കുകയാണ് നാരായണൻ ചേട്ടൻ.ഗാന്ധിമരം പദ്ധതിയിലൂടെ പതിനായിരത്തോളം വൃക്ഷത്തൈകളും പൂച്ചെടികളും വിതരണം ചെയ്ത നാരായണേട്ടനെ തേടി ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

എഴുത്തുകാരൻ, പ്രകൃതിസ്നേഹി, പരിസ്ഥിതി പ്രവർത്തകൻ,ഹോട്ടൽമുതലാളി,ലോട്ടറികട ഉടമ,സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ നാരായണൻ ചേട്ടൻ അണിയുന്ന വേഷങ്ങൾ അനവധിയാണ്.മലയാളത്തിലും സാമ്പത്തിക ശാസത്രത്തിലും ബിരുദാനന്തര ബിരുദവും പ്രകൃതിജീവനശാസ്ത്രത്തിൽ ഡിപ്ലോമയുമുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പേര് പിഎൻ നാരായണപിള്ള എന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാം എനിക്കെറ്റെ കണ്ണൻ എന്ന ഭക്തിഗാന സീഡിയിലെ പാട്ട് പാടിയ ഭക്തിഗാനം പാടിയതിന് പിന്നാലെ ഭാവഗായകൻ ജയചന്ദ്രൻ ശാീമൻ നാരായണൻ എന്ന പേര് നിർദ്ദേശിക്കുകയായിരുന്നു.

അന്ന് മുതൽ മുപ്പത്തടംകാരുടെ നാരായണേട്ടൻ ശ്രീമൻ നാരായണനായി. സംസ്ഥാന വനം വകുപ്പിന്റെ ജൈവസംരക്ഷണ മികവിനുള്ള പുരസ്‌ക്കാരം, എസ് കെ പൊറ്റക്കാട് പരിസ്ഥിതി സംരക്ഷണ പുരസ്‌ക്കാരം, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഉത്രാടം തിരുനാൾ കേരളശ്രീ പുരസ്‌ക്കാരം, പരിസ്ഥിതി പരിപാലനത്തിനുള്ള ഗാന്ധി ദർശൻ പുരസ്‌ക്കാരം തുടങ്ങിയ ഒട്ടനവധി അവാർഡുകൾ പ്രകൃതിസംരക്ണ പ്രവർത്തനങ്ങൾക്കായി ശ്രീമൻ നാരായണേട്ടന് ലഭിച്ചിട്ടുണ്ട്.

സ്വന്തം ഗ്രാമത്തിലൂടെ ഒഴുകുന്ന പെരിയാർ നദി പ്രമേയമാക്കി അദ്ദേഹം രചിച്ച രചിച്ച ‘എന്റെ പുഴ’എന്ന നോവലിന് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌ക്കാരമുൾപ്പടെ ഏഴ് അവാർഡുകൾ വേറേയും ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മൻകീ ബാത്തിലൂടെ ലോകത്തോട് വിളിച്ചുറഞ്ഞ ശ്രീമൻ നാരായണന്റെ ജീവിതം പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ലെന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുകയാണ്. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം..

Tags: Mann Ki Baat
ShareTweetSendShare

More News from this section

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

Latest News

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies