കോൺഗ്രസിനെ വെട്ടിലാക്കുന്ന പരാമർശങ്ങൾ; പൊറുതി മുട്ടിയതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി; നടപടി ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അഖ്വീൽ അഹമ്മദിനെതിരെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിനെ വെട്ടിലാക്കുന്ന പരാമർശങ്ങൾ; പൊറുതി മുട്ടിയതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി; നടപടി ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അഖ്വീൽ അഹമ്മദിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ അഖ്വീൽ അഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മാദ്ധ്യമങ്ങൾക്ക് മുന്നിൽ അഖ്വീൽ അഹമ്മദ് നടത്തിയ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പാർട്ടി നടപടിയെടുത്തത്. കോൺഗ്രസിൽ കഴിഞ്ഞ ആറ് വർഷമായി സജീവമായി പ്രവർത്തിച്ചിരുന്നയാളെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു പുറത്താക്കൽ നടപടിക്ക് കാരണമായ പരാമർശം സംസ്ഥാന കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ നടത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീം സർവകലാശാല പ്രാബല്യത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് അഖ്വീൽ അഹമ്മദ് പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുകയാണ് ഇതിലൂടെ കോൺഗ്രസ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അതിനുള്ള ശ്രമമാണ് ഹരീഷ് റാവത്ത് നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു.

ഇതോടെ ഹരീഷ് റാവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സംസ്ഥാനത്ത് ഉയർന്നത്. വെട്ടിലായ ഹരീഷ് റാവത്ത് തനിക്ക് അഖ്വീൽ അഹമ്മദിന്റെ പ്രസ്താവനയിൽ പങ്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നു.

ഇതോടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ ആവർത്തിച്ച് പറയുകയാണെന്ന് ചൂണ്ടിക്കാട്ടി അഖ്വീൽ അഹമ്മദിനെതിരെ പാർട്ടി നടപടിയെടുത്തു. സോഷ്യൽ മീഡിയയിലും അഖ്വീൽ അഹമ്മദിന്റെ പരാമർശങ്ങൾ കോൺഗ്രസിന് വെട്ടിലാക്കുന്നതായിരുന്നു. ഇക്കാര്യവും കണക്കിലെടുത്താണ് പാർട്ടി അഖ്വീൽ അഹമ്മദിനെതിരെ കർശന നടപടി സ്വീകരിച്ചത്.

Tags: Congressuttarakhand congress
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies