അസം സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ പറഞ്ഞു. സംസ്ഥാനത്തെ പല ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും അതിനാൽ എൻആർസി പുനഃപരിശോധിക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബദറുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള പാർട്ടി നിലപാട് വ്യക്തമാക്കിയത്.
എൻആർസി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം സർക്കാർ ഹർജി നൽകിയാൽ എഐയുഡിഎഫ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫ് എംഎൽഎയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അമിനുൾ ഇസ്ലാമും വ്യക്തമാക്കി. 2019 ഓഗസ്റ്റിൽ എൻആർസി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 3.3 കോടി അപേക്ഷകരിൽ 19.06 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായി.
സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയാൽ എഐയുഡിഎഫ് സുപ്രീം കോടതിയെ സമീപിക്കും. നേരത്തെയുള്ള വിധി നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇരവാദമുന്നയിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശല്ല മുസ്ലീമാണ് അവർക്ക് പ്രശ്നമെന്നും അവർ മുസ്ലീം വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ധ്രുവീകരണ രാഷ്‌ട്രീയത്തിലൂടെ ബിജെപിക്ക് അനുകൂല നേട്ടമുണ്ടാകുമെന്നും ബദറുദ്ദീൻ അജ്മൽ ചൂണ്ടിക്കാട്ടി.
പഴയ എൻആർസി പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നുവെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനുമായി ചർച്ച നടക്കുകയാണെന്നും സംസ്ഥാനത്ത് എൻആർസി വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമില്ലാത്തപ്പോൾ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാമെങ്കിൽ ജില്ലയിൽ ഹിന്ദു സമൂഹം ഭൂരിപക്ഷമല്ലാത്തപ്പോൾ ആ ജില്ലയിൽ ഹിന്ദുക്കളെയും ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസാമിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായ ഒട്ടേറെ ജില്ലകളുണ്ട്. അവിടെ 5,000 ത്തിൽ താഴെയാണ് ഹിന്ദുക്കളുള്ളത്.
അസമിൽ മുസ്ലിം സമുദായമാണ് ഭൂരിപക്ഷമെന്നും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മുസ്ലീങ്ങളാണ് അസമിലെ ഏറ്റവും വലിയ സമൂഹമെന്നും ഹിമന്ത ബിശ്വശർമ പറഞ്ഞു.
Comments