ഒടുവിൽ സത്യം പുറത്തുവന്നു- കർഷകർ കാർഷിക ബില്ലിനൊപ്പമായിരുന്നു; വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ സത്യം പുറത്തുവന്നു- കർഷകർ കാർഷിക ബില്ലിനൊപ്പമായിരുന്നു; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

കാർഷിക ബിൽ വിരുദ്ധ പ്രക്ഷോഭകരേ… കപടകർഷക സ്‌നേഹികളേ…. നിങ്ങളിത് കാണണം… നിങ്ങളിത് കേൾക്കണം…..
രാജ്യത്ത് ഏറെ വിവാദങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ കാർഷിക ബില്ലിനെകുറിച്ചുള്ള പുതിയ റിപ്പോർട്ട് ചർച്ചയാവുകയാണ്…… ബില്ലിനെ എതിർത്തവരുടെ കപടമുഖം തുറന്നുകാണിക്കുന്ന റിപ്പോർട്ടാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സമിതി തയ്യാറാക്കിയിരിക്കുന്നത്….. കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിനെ രാജ്യത്തെ കർഷകരിൽ ഭൂരിഭാഗവും പിന്തുണയ്‌ക്കുന്നു എന്നതടക്കമുള്ള യാഥാർത്ഥ്യങ്ങൾ അടങ്ങുന്നതാണ് സമിതിയുടെ റിപ്പോർട്ട്….. കർഷകരുടെ അന്തകരായി പിടിമുറുക്കിയിരുന്ന ഇടനിലക്കാരും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും നടത്തിയ ഒത്തുകളിയുടെ യഥാർത്ഥചിത്രമാണ് സമിതി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഇടനിലക്കാരുടേയും പ്രതിപക്ഷത്തിന്റെ ആസൂത്രിതമായ പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ നിയമം പിൻവലിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ, കാർഷിക പരിഷ്‌കരണ ബില്ലിനെ പിന്തുണയ്‌ക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. കാർഷിക മേഖലയിലെ തർക്ക പരിഹാരത്തിനായി സിവിൽ കോടതിയോ ആർബിട്രേഷൻ സംവിധാനങ്ങളോ കർഷകർക്ക് അടിയന്തിരമായി ഏർപ്പെടുത്തണം. കാർഷിക പരിഷ്‌കരണ നിയമങ്ങളെ പിന്തുണച്ച നിരവധി കർഷകരോട് അനീതി കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ റിപ്പോർട്ട് തയ്യാറാക്കാൻ 266 സംഘടനകളുമായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ബന്ധപ്പെട്ടിരുന്നു. സമിതിയ്‌ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ച 73 കാർഷിക സംഘടനകളിൽ 61 എണ്ണവും കാർഷിക നിയമങ്ങളെ പിന്തുണച്ചു. 86.7 ശതമാനത്തോളം വരുമിത്. നാല് സംഘടനകൾ മാത്രമാണ് എതിർത്തത്. ഏഴ് സംഘടനകൾ ഭേദഗതി ആവശ്യപ്പെട്ടു. അവശ്യസാധന നിയമ ഭേദഗതി, കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നീ പരിഷ്‌കാരങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴിയോ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ വഴിയോ വേഗത്തിലാക്കണം. അഗ്രികൾച്ചർ മാർക്കറ്റിംഗ് കൗൺസിൽ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പിലാക്കണമെന്ന നിർദ്ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. 92 പേജുള്ള റിപ്പോർട്ടാണ് മൂന്നംഗ സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടന പ്രസിഡന്റ് അനിൽ ഗൺവത് ഇന്റർനാഷണൽ ഭഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ പ്രമോദ് കുമാർ ജോഷി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപേന്ദർ സിംഗ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഭൂപേന്ദർ സിംഗ് സമിതിയിൽ നിന്നും സ്വയം ഒഴിവായിരുന്നു.

13.3 ശതമാനം കർഷകർ മാത്രമാണ് മൂന്ന് കാർഷിക നിയമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് പറയുന്നത്. 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന കർഷക സംഘടനകളിൽ 85.7 ശതമാനവും നിയമത്തെ പിന്തുണച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സമിതിയിലെ മൂന്നംഗങ്ങളിൽ ഒരാളായ അനിൽ ഘൻവതാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കർഷകരുടെ നന്മ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ബില്ല് കഴിഞ്ഞ നവംബറിലാണ് പിൻവലിച്ചത്. പ്രതിപക്ഷ പാർട്ടികളുടെയും ഇടനിലക്കാരുടെ സംഘടനകളുടെ കുപ്രചാരണമാണ് കർഷകരെ തെറ്റിദ്ധരിപ്പിച്ചത് എന്ന് ഇതിലൂടെ വ്യക്തമാണ്.

Tags: farm bill
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies