കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി;വായനക്കാരെ കാത്ത് ഒരു പന്തലിൽ 200ലേറെ പ്രസാധകർ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തുടക്കമായി;വായനക്കാരെ കാത്ത് ഒരു പന്തലിൽ 200ലേറെ പ്രസാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. സ്പാനിഷ് സാഹിത്യ കാരൻ ഒസ്‌കർ പൂജോൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ചെയർമാൻ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. രാധാകൃഷ്ണൻ പുസ്തകോത്സവ സന്ദേശം നൽകി. 24-)മത് അന്താരാഷ്‌ട്ര പുസ്തകോത്സവമാണ് എറണാകുളത്തപ്പൻ മൈതാനത്ത് ആരംഭിച്ചത്. പത്തു ദിവസത്തെ പുസ്തകോത്സവം ഏപ്രിൽ 10ന് സമാപിക്കും.

ആഗോള സാഹിത്യരംഗത്ത് ഇന്ത്യയുടെ ഭാഷാ സ്വാധീനത്തെ എടുത്തുപറഞ്ഞ് സംസാരിച്ച ഒസ്‌കർ പൂജോൾ സംസ്‌കൃത ഭാഷയിൽ സംസാരിച്ച് തുടങ്ങിയത് സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്. സ്പാനിഷ് ഭാഷ ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് കേരളത്തിൽ ആയിരുന്നു. വാസ്‌കോഡഗാമ ഇന്ത്യയിൽ വന്നപ്പോൾ സ്പാനിഷ് ഭാഷ സംസാരിക്കുന്നവരെ കേരളത്തിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു സ്പാനിഷ് എഴുത്തുകാരൻ ഓസ്‌കാർ പുജോൾ പറഞ്ഞു. ‘അഹിംസാ പരമോ ധർമ:’ എന്ന ഉപനിഷദ് വാക്യം ഇക്കാലത്തു പ്രസക്തമാണ്. പുസ്തകങ്ങളെ കാണാനും, വായിക്കാനും, അവയുടെ വിദ്യാ സൗരഭ്യം ശ്വസിക്കാനും, അവയിലെ ഉള്ളടക്കങ്ങൾ കേൾക്കാനും മാത്രമല്ല പുസ്തകങ്ങളുടെ രസം നുകരുവാനും പുസ്തകോത്സവം പോലെയുള്ള ആഘോഷങ്ങൾ വേദിയൊരുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം വായനക്കാരുടെ സമൂഹമാണെന്നും കേരളത്തിൽ എവിടെയും എല്ലാ ലോകസാഹിത്യത്തിലെ എല്ലാ പുസ്തകങ്ങളും ലഭിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങിൽ ജെ. വിനോദ് MLA, സാഹിത്യകാരിയും പ്രശസ്ത വിവർത്തകയുമായ ശ്രീകുമാരി രാമചന്ദ്രൻ, ഫെസ്റ്റിവൽ ഡയറക്ടർ എം. ശശിശങ്കർ, സെക്രട്ടറി ലിജി ഭരത് എന്നിവർ പ്രസംഗിച്ചു. ഉത്ഘാടനശേഷം ശ്രീ പുജോൾ പുസ്തകോത്സവത്തിനെത്തിയവരുമായി സംവദിച്ചു. തുടർന്ന് ധരണി സൊസൈറ്റി ഓഫ് പെര്‌ഫോർമിങ് ആർട്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി.
ഇന്ന് രാവിലെ 11 മണിയ്‌ക്ക് കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവലും കൊച്ചി സാഹിത്യോ ത്സവവും ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്യും. ഫ്രഞ്ച് ബാലസാഹിത്യകാരി നാദിൻ ബ്രൺ കോസ്‌മേ പങ്കെടുക്കും. പുസ്തകോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മുന്നൂറ് രൂപയുടെ പുസ്തകകൂപ്പൺ ഇന്ന് ലഭിക്കുമെന്നും കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങാമെന്നും സംഘാടകർ അറിയിച്ചു.

Tags: KOCHI INTERNATIONAL BOOK FEST
Share
Tweet
SendShare

More News from this section

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

Latest News

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies