നില തെറ്റിയാൽ മരണം ഉറപ്പ്! 'ആകാശത്തിലൂടെ നടന്ന്' ഗിന്നസ് റെക്കോർഡിൽ ഇടം നേടി യുവാവ് - വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

നില തെറ്റിയാൽ മരണം ഉറപ്പ്! ‘ആകാശത്തിലൂടെ നടന്ന്’ ഗിന്നസ് റെക്കോർഡിൽ ഇടം നേടി യുവാവ് – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് ചില്ലറക്കാര്യമല്ല. കഠിനാധ്വാനത്തിലൂടെയാണ് പലരും ഈ നേട്ടത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്രസീലിൽ നിന്നുള്ള റഫേൽ സൂനോ ബ്രിതി എന്ന 35കാരനായ യുവാവ് ഈ നേട്ടം സ്വന്തമാക്കിയത് അങ്ങേയറ്റം അപകടകരമായ രീതിയിലാണ്. ഗിന്നസ് ബുക്കിൽ ഇടം നേടാൻ മേഘക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നുള്ള റഫേലിന്റെ അഭ്യാസം കണ്ട് അമ്പരക്കുകയാണ് കാണികൾ.

ആകാശത്ത് ഉയർന്നു നിൽക്കുന്ന രണ്ട് പാരച്യൂട്ടുകൾക്കിടയിൽ ചരട് ഘടിപ്പിച്ച് അതിലൂടെ നടക്കുകയാണ് റഫേൽ ചെയ്യുന്നത്. ആകാശത്ത് കെട്ടിയിട്ടിരിക്കുന്ന കയറിൽ മേഘങ്ങൾക്കിടയിലൂടെ നഗ്നപാദനായി നടക്കുന്ന റഫേലിനെ വീഡിയോയിൽ കാണാൻ സാധിക്കും. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ഇത് കാണാൻ സാധിക്കൂ. 1901 മീറ്റർ അതായത് 6326 അടി ഉയരത്തിലൂടെയാണ് റഫേൽ നടക്കുന്നത് എന്നറിയുമ്പോൾ അതിലെ അപകട സാധ്യതയെ കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നത്. താഴെ മേഘക്കൂട്ടങ്ങൾ മാത്രമാണ് കാണാനാകുന്നത്. അങ്ങേയറ്റം ഏകാഗ്രത ഇല്ലാതെ ഒരാൾക്കും ഇത് ചെയ്യാനാകില്ലെന്നാണ് ഗിന്നസ് റെക്കോർഡ് അധികൃതർ വരെ പറയുന്നത്.

സ്ലാക്ക്‌ലൈൻ പ്രേമിയാണ് റഫേൽ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റഫേൽ നടന്നത്. മേഘങ്ങൾക്കിടയിലൂടെയുള്ള നടത്തം ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്നാണെന്ന് റഫേൽ പറയുന്നു. വായുവിൽ പൊങ്ങി കിടക്കുന്നത് ഇഷ്ടപ്പെട്ടുവെന്നും റഫേൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് റഫേൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നത്. രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

റഫേൽ സൂനോയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന സാഹസികത മാത്രമല്ല റഫേൽ ചെയ്യുന്നത്. ആഴമുള്ള നദികൾക്ക് കുറുകെ കയറ് കെട്ടി നടന്നും വലിയ കൊക്കയിലേക്ക് റോപ്പ് കെട്ടി ചാടിയുമൊക്കെയുള്ള സാഹസികത റഫേൽ ചെയ്യാറുണ്ട്. ഇതിന്റെ വീഡിയോ എല്ലാം സോഷ്യൽ മീഡീയയിൽ പങ്കുവെച്ചിട്ടുണ്ട്. ശ്വാസം അടക്കിപ്പിടിച്ച് മാത്രമെ റഫേലിന്റെ വീഡിയോ കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ഈ സാഹസികത ആരും അനുകരിക്കരുതെന്നും നിരന്തരമായ പരിശീലനത്തിലൂടെയാണ് താൻ ഈ കഴിവ് നേടിയെടുത്തതെന്നും റഫേൽ പറയുന്നു.

വ്യത്യസ്തതയ്‌ക്കായി എന്തും ചെയ്യുന്നവരുടെ കാലമാണിത്. എന്നാൽ ജീവനു ഭീഷണിയാകുന്ന ഇത്തരം സാഹസികതകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അതുകൊണ്ട് തന്നെയാണ് റഫേൽ സുനോ അങ്ങേയറ്റം വ്യത്യസ്തനാകുന്നത്

Tags: Viral VideoGUINNES RECORD
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies