സ്ഥിരവരുമാനമാണോ നിങ്ങളുടെ ലക്ഷ്യം? സ്വന്തമായി പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അവസരം- വീഡിയോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

സ്ഥിരവരുമാനമാണോ നിങ്ങളുടെ ലക്ഷ്യം? സ്വന്തമായി പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അവസരം- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:15 pm IST
Facebook
Twitter
WhatsAppTelegram

സ്വയം തൊഴിലാണ് എല്ലാവരുടേയും ജീവിത ലക്ഷ്യം അല്ലേ… എന്നാൽ കേന്ദ്രസർക്കാരിന്റെ തന്നെ ബിസിനസ് ആയാലോ? അതെ, സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ്ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ കേന്ദ്ര തപാൽ വകുപ്പ് അനുമതി നൽകിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ സ്ഥിരവരുമാനം നേടാൻ ഇതിലൂടെ സാധിക്കും. ഇതിനായി ലക്ഷങ്ങളൊന്നും വേണ്ട, വെറും 5000 രൂപയ്‌ക്ക് പോസ്റ്റ് ഓഫീസിന്റെ ഫ്രാഞ്ചൈസി തുടങ്ങാം. ചുരുക്കി പറഞ്ഞാൽ ഒരു പോസ്റ്റ് ഓഫീസ് തുറന്ന് നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ എല്ലാ വർഷവും ലക്ഷങ്ങൾ വരെ സമ്പാദിക്കാം എന്നതാണ് പ്രത്യേകത. കമ്മീഷൻ വഴിയാണ് വരുമാനം ലഭിക്കുക.

പോസ്റ്റൽ ഫ്രാഞ്ചൈസി എന്നാൽ?

ഇന്ത്യൻ പോസ്റ്റ് ഓഫീസുകളില്ലാത്ത സ്ഥലങ്ങളിൽ പോസ്റ്റൽ സേവനം നടപ്പാക്കാനാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ലക്ഷ്യം വെയ്‌ക്കുന്നത്. രണ്ട് തരം ഫ്രാഞ്ചൈസികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്ലെറ്റും രണ്ടാമത്തേത് തപാൽ ഏജന്റുമാരുടെ ഫ്രാഞ്ചൈസിയും. ഏത് തരം ഫ്രാഞ്ചൈസി വേണം എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയാണ് നിങ്ങളുടെ മനസിലെങ്കിൽ സ്വന്തമായോ അല്ലെങ്കിൽ വാടകയ്‌ക്കോ കെട്ടിടം ഉണ്ടാകണം.

തപാൽ വകുപ്പിലെ എല്ലാ തരം സേവനങ്ങളും നൽകാൻ സാധിക്കും വിധം സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഉണ്ടായിരിക്കണം. വീടുകൾ തോറും തപാൽ സ്റ്റാമ്പുകളും സ്റ്റേഷനറികളും എത്തിക്കുന്നതാണ് രണ്ടാമത്തെ തപാൽ ഏജന്റ് ഫ്രാഞ്ചൈസി. തപാൽ സ്റ്റേഷനറി സാധനങ്ങൾ ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള വീടുതോറും എത്തിക്കുന്ന ഏജന്റുമാരാണ് തപാൽ ഏജന്റുമാർ.

ആർക്കൊക്കെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം?

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയ്‌ക്കും പോസ്റ്റൽ ഫ്രാഞ്ചൈസിക്കും നിക്ഷേപം 5000 രൂപയാണ്. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഫ്രാഞ്ചൈസി എടുക്കാം. പക്ഷെ ഇന്ത്യൻ പൗരത്വം നിർബന്ധമാണ്. കൂടാതെ സർക്കാർ അംഗീകൃത സ്‌കൂളിൽ കുറഞ്ഞത് എട്ടാം ക്ലാസ് എങ്കിലും പാസായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഫോം പൂരിപ്പിച്ച് സമർപ്പിക്കുക എന്നതാണ്. അപേക്ഷാ ഫോം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യ പോസ്റ്റുമായി ഒരു ധാരണാപത്രം ഒപ്പിടണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനായുള്ള അന്തിമ തിരഞ്ഞെടുപ്പ്, ഫോം സമർപ്പിച്ച തീയതി മുതൽ 14 ദിവസത്തിനുള്ളിൽ തപാൽ വകുപ്പിന്റെ തീരുമാനവും അറിയാൻ സാധിക്കും.

കമ്മീഷൻ

പോസ്റ്റ് ഓഫീസ് വഴി നടക്കുന്ന ഓരോ ഇടപാടിനും കമ്മീഷൻ ലഭിക്കും. രജിസ്ട്രേഡ് അയക്കുന്നതിന് മൂന്ന് രൂപ, സ്പീഡ് പോസ്റ്റിന് അഞ്ച് രൂപ, 100 രൂപ മുതൽ 200 വരെയുള്ള മണി ഓഡറുകൾക്ക് 3 രൂപ അൻപത് പൈസ, 200 രൂപയ്‌ക്ക് മുകളിലുള്ള മണി ഓഡറിന് അഞ്ച് രൂപ, ഒരുമാസം ആയിരം ഇടപാടുകൾക്ക് മുകളിൽ നടന്നാൽ 20 ശതമാനം അധിക കമ്മീഷൻ, സ്റ്റാമ്പ്, സ്റ്റേഷനറി, മണി ഓഡർ ഫോമുകൾ എന്നിവ വിറ്റ തുകയുടെ അഞ്ച് ശതമാനം.റവന്യൂ സ്റ്റാമ്പുകൾ, സെൻട്രൽ റിക്രൂട്ട്‌മെന്റ് ഫീസ് സ്റ്റാമ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള റീട്ടെയിൽ സേവനങ്ങളിൽ പോസ്റ്റൽ വകുപ്പ് വരുമാനത്തിന്റെ 40 ശതമാനമാണ് നൽകുന്നത്.

Tags: videoPost office
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies