പത്തനംതിട്ട: നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അമിതവേഗതയിൽ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് സമീപമാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്നു ഗിന്നസ് പക്രു. ചെങ്ങന്നൂർ ഭാഗത്തേയ്ക്ക് പോയ കൊറിയർ സർവ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ടയർപ്പൊട്ടി കാർ നിന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ അപകടങ്ങൾ പതിവാണെന്നും, കഴിഞ്ഞ ദിവസം ഒരു ആംബുലൻസ് അപകടത്തിൽപ്പെട്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Comments