പന്നിയങ്കര ടോൾ പ്ലാസ; സ്വകാര്യ ബസുകളുടെ സമരം തുടരുന്നു; ആംബുലൻസ് ട്രാക്കിലൂടെ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിട്ട് യാത്രക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്നിയങ്കര ടോൾ പ്ലാസ; സ്വകാര്യ ബസുകളുടെ സമരം തുടരുന്നു; ആംബുലൻസ് ട്രാക്കിലൂടെ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിട്ട് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്
സ്വകാര്യ ബസുകൾ നടത്തുന്ന സമരം തുടരുന്നു. ഇന്ന് രാവിലെ ടോൾ ആവശ്യപ്പെട്ട് ബസുകൾ തടഞ്ഞത് യാത്രക്കാരുടെയും പ്രതിഷേധത്തിനിടയാക്കി. അതേസമയം കഴിഞ്ഞ ദിവസം ടോൾ പ്ലാസയുടെ ബാരിക്കേഡ് തള്ളിമാറ്റി സർവ്വീസ് നടത്തിയ 29 ബസുകൾക്ക് എതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

പ്രതിഷേധത്തിന് ഒടുവിൽ യാത്രക്കാർ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിടുകയായിരുന്നു. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിട്ടത്. എന്നാൽ പിന്നീടും വാഹനങ്ങൾ തടഞ്ഞതോടെ തൃശൂർ പാലക്കാട്, തൃശൂർ ഗോവിന്ദാപുരം, തൃശൂർ മംഗലംഡാം തുടങ്ങി ടോൾ പ്ലാസ വഴി കടന്നു പോകുന്ന മുഴുവൻ വാഹനങ്ങളും ടോളിന് മുൻപിൽ നിർത്തിയിട്ടു.

പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം വേണം എന്നതാണ് ബസ് ഉടമകളുടെ ആവശ്യം.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ടോൾ ബാരിക്കേഡ് തകർത്ത് ബസുകൾ സർവീസ് നടത്തിയെന്നും, ഇതിൽ 49000 രൂപയുടെ നഷ്ടമുണ്ടായെന്നും കാണിച്ച് കരാർ കമ്പനി പോലീസിൽ പരാതി നൽകി. തുടർന്ന് 29 ബസുകൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.

ബസ് ഡ്രൈവർമാരെ ഒന്നാം പ്രതികളാക്കിയാണ് കേസ്. ബസ് ഉടമകൾക്ക് നോട്ടീസും അയച്ചു. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളാണ് മിക്കതും. സ്വകാര്യ ബസുകൾ സർവീസ് നിർത്തിയത് യാത്രക്കാരെയും വലച്ചു. ഉയർന്ന ടോൾ നൽകി സർവ്വീസ് നടത്താനാകില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ. ടോൾ നിരക്ക് കുറയ്‌ക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

Tags: private bus strikepanniyankara toll plazaPANNIYANKARA
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies