തൃശൂർ : തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുമതി നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് പാറമേക്കാവ് ദേവസ്വം. നന്ദി അറിയിച്ചുകൊണ്ടുള്ള ദേവസ്വത്തിന്റെ കുറിപ്പ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചു. തന്നെക്കൊണ്ട് സാധിക്കുന്നത് തൃശൂരിന് വേണ്ടി ഇനിയും ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ദ്രുതഗതിയിൽ അനുമതി നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദിയെന്നാണ് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിൽ പറഞ്ഞത്. സുരേഷ് ഗോപി ഇല്ലായിരുന്നെങ്കിൽ ഏറെ ബുദ്ധിമുട്ടിയേനെ എന്നും ഇതിന് തൃശൂർ പൂരപ്രേമികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കുമെന്നും ദേവസ്വം കുറിപ്പിൽ വ്യക്തമാക്കി.
എല്ലാവരുടെയും സ്നേഹത്തിനു നന്ദി എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. തന്നാൽ ആകുന്നത് ഇനിയും തൃശൂരിനു വേണ്ടി ചെയ്യും. എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം എന്നും താരം പറഞ്ഞു.
തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുമതി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി നടത്തിയ അടിയന്തിര ഇടപെടലാണ് ഇത് എളുപ്പമാക്കിയത്. പാറമേക്കാവ് ദേവസ്വത്തിന്റെ കത്ത് പരിഗണിച്ച് ഓസ്ട്രേലിയയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ബന്ധപ്പെട്ടാണ് സുരേഷ് ഗോപി പൂരം നടത്തിപ്പിനുളള തടസങ്ങൾ നീക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.
സ്നേഹത്തിനു നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️എന്നാൽ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി ഞാൻ ചെയ്യുംഎല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാംതൃശ്ശൂരിന്റെ സ്വന്തം സുരേഷ് ഗോപി
Posted by Suresh Gopi on Tuesday, April 12, 2022
Comments