ജെറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ വീണ്ടും സംഘർഷം; ഇസ്രായേൽ പോലീസും പലസ്തീനികളും ഏറ്റുമുട്ടി; 59 പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജെറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ വീണ്ടും സംഘർഷം; ഇസ്രായേൽ പോലീസും പലസ്തീനികളും ഏറ്റുമുട്ടി; 59 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 01:18 pm IST
FacebookTwitterWhatsAppTelegram

ജെറുസലേം: ജെറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ വീണ്ടും സംഘർഷം. ഇസ്രായേൽ പോലീസും പലസ്തീനികളുമാണ് വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഏറ്റുമുട്ടിയത്. 59 പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

റംസാൻ മാസമായതിനാൽ വെളളിയാഴ്ച രാവിലെ നിരവധി പേർ മസ്ജിദിൽ എത്തിയിരുന്നു. എന്നാൽ പോലീസിനെതിരെ ആക്രമണം നടത്താൻ കല്ലുകളും മറ്റും ഇവർ പളളിയിൽ ശേഖരിച്ചിരുന്നതായി ഇസ്രായേൽ സുരക്ഷാസേന ആരോപിച്ചു. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാൻ സുരക്ഷാസംഘം മസ്ജിദിന്റെ പരിസരത്തേക്ക് കടന്നതോടെയാണ് സംഘർഷം ഉണ്ടായത്.

ഇസ്രായേൽ പോലീസ് മസ്ജിദിനകത്തേക്ക് ബലം പ്രയോഗിച്ചു കടന്നുവെന്നാണ് പലസ്തീനികളുടെ ആരോപണം. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ടിയർ ഗ്യാസും ഗ്രനേഡുകളും പ്രയോഗിച്ചു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മസ്ജിദിനുളളിൽ പ്രകോപിതരായി നിൽക്കുന്ന ജനക്കൂട്ടവും ഇവർ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിയുന്നതും സുരക്ഷാസേന ടിയർഗ്യാസ് പ്രയോഗിക്കുന്നതും വീഡിയോകളിൽ കാണാം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് എമർജൻസി സർവ്വീസ് വ്യക്തമാക്കി.

പലസ്തീനിന്റെയും ഹമാസിന്റെയും കൊടികളുമായി നിരവധി പേർ അതിരാവിലെ മസ്ജിദിന്റെ പരിസരത്ത് മാർച്ച് നടത്തിയിരുന്നുവെന്നും മുഖം മറച്ചെത്തിയ ഇവരാണ് കല്ലുകളും ഇഷ്ടികകളും ശേഖരിച്ച് സൂക്ഷിച്ചതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാനും സംഘർഷം ഒഴിവാക്കാൻ അനിയന്ത്രിതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും മസ്ജിദിന്റെ പരിസരത്തേക്ക് പ്രവേശിക്കാൻ പോലീസ് നിർബന്ധിതമാകുകയായിരുന്നുവെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ വർഷവും അൽ അഖ്‌സാ മസ്ജിദിൽ റംസാൻ മാസത്തിലുണ്ടായ സംഘർഷമാണ് 11 ദിവസം നീണ്ട ഇസ്രായേൽ ഹമാസ് യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് ശേഷം ശാന്തമായിരുന്ന പ്രദേശം ഇതോടെ വീണ്ടും സംഘർഷ സ്ഥിതിയിലേക്ക് നീങ്ങുകയാണ്.

Tags: ഇസ്രായേൽസംഘർഷം
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies