കൊച്ചി : യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഈസ്റ്റർകുർബാന അർപ്പിച്ചു .
യേശുദേവന്റെ കുരിശു മരണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് സ്മരിച്ചു ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുകയാണ്. ഇന്നലെ അർധരാത്രി മുതൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു . സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തു കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഈസ്റ്റർ സന്ദേശം നൽകി. മനുഷ്യർ കുടുംബ കലഹങ്ങളിൽ നിന്നും യുദ്ധങ്ങളിലേക്ക് പോകുകയാണ്. പകയും വിദ്വേഷവും നയിക്കുന്ന മനുഷ്യർ സമാധാനമില്ലാതെ ജീവിക്കുന്നുവെന്ന് കർദ്ദിനാൾപറഞ്ഞു
ലത്തീൻ സഭയുടെ പാതിരാ കുർബാന എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി . കൊറോണ വ്യാപനത്തിന്‌ശേഷം ഇത് ആദ്യമായാണ് പള്ളികളിൽ വിപുലമായ ഈസ്റ്റർ ആഘോഷങ്ങൾ നടക്കുന്നത് .
Comments