വിദേശരാജ്യങ്ങൾ പോലെ കേരളത്തിലും: മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ്: കെഎസ്ആർടിസിയുടെ 'പുതിയ ബസുകൾ' ഇന്ന് മുതൽ ഓടിത്തുടങ്ങും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശരാജ്യങ്ങൾ പോലെ കേരളത്തിലും: മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ്: കെഎസ്ആർടിസിയുടെ ‘പുതിയ ബസുകൾ’ ഇന്ന് മുതൽ ഓടിത്തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 06:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നഗരം കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകൾ വരുന്നു. സിറ്റി റൈഡേഴ്‌സ് ഡബിൾ ഡക്കർ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സർവ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.

ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ സർവ്വീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് നടപ്പാക്കുന്നത്. വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിൾ ഡക്കർ ഓപ്പൺ ബസ് കേരളത്തിൽ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ് നടത്തുന്നത്.

നിലവിൽ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിർമ്മാണം നടത്തിയിരിക്കുന്നത്. പഴയ ബസുകളാണ് ഇതിനായി ഉപയോഗിച്ചത്. മഴയിൽ നനഞ്ഞാൽ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസിൽ സ്ഥാപിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ മഴക്കാലത്ത് യാത്ര സാദ്ധ്യമാക്കുന്ന മേൽക്കൂരകളും സ്ഥാപിക്കുമെന്ന് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ വൈകുന്നേരം അഞ്ച് മണി മുതൽ 10 മണിവരെ നീണ്ട് നിൽക്കുന്ന നൈറ്റ് സിറ്റി റൈഡ്, രാവിലെ ഒൻപത് മുതൽ നാല് മണിവരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവ്വീസിലും 250 രൂപയാണ് യാത്രാനിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്‌ക്ക് 200 രൂപയ്‌ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്‌സ്, സ്‌നാക്‌സ് എന്നിവയും ബസിൽ നിന്നും ലഭിക്കും.

തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യക്കാരുണ്ടെങ്കിൽ രാത്രി 12ന് ശേഷവും സർവ്വീസുകൾ ആലോചിക്കും. വെക്കേഷൻ കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക ടൂർ പാക്കേജും പരിഗണനയിലുണ്ട്.

Tags: KSRTCdouble decker bus
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies