മുംബൈ: ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ. മങ്കേഷ് കുഡാൽക്കറിന്റെ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുംബൈയിലെ കുർള മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മങ്കേഷ്.
ഞായറാഴ്ച രാത്രിയോടെയാണ് രജനിയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
കുർള ഈസ്റ്റിലെ നെഹ്റു നഗർ പ്രദേശത്തുള്ള ഡിഗ്നിറ്റി കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിൽ രാത്രി 8.30ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments