ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം; നിബന്ധനകളും നിർദ്ദേശങ്ങളും ഇങ്ങനെ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം; നിബന്ധനകളും നിർദ്ദേശങ്ങളും ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

ഒരേ സമയം രണ്ട് ഫുൾ ടൈം ബിരുദം. യുജിസി ഇതിന് അനുമതി നൽകിയതോടെ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും നിരവധി സംശയങ്ങളാണ്. രണ്ട് കോഴ്സും കോളേജിൽ പോയി പഠിക്കാനാണോ അവസരം, ഒരു യൂണിവേഴ്സിറ്റിയിൽ രണ്ട് കോഴ്സുകൾ പഠിക്കാമോ, ഹാജരൊക്കെ അപ്പോ എങ്ങനെയാ, പി.ജി വിദ്യാർത്ഥികൾക്കും ഈ അവസരം ഉണ്ടാകുമോ.. എന്നിങ്ങനെ നീളുന്നു സംശയങ്ങൾ. നോക്കാം ഇതിന്റെ നിബന്ധനകളും നിർദ്ദേശങ്ങളും.

നേരത്തെ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് അനുമതിയുണ്ടായിരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകൾ ചെയ്യാൻ അനുമതി ലഭിച്ചത്. എന്ന് വെച്ചാൽ ഒരേ സമയം രണ്ട് മുഴുനീള കോഴ്‌സുകൾ ഒരു വിദ്യാർത്ഥിക്ക് ചെയ്യാം. ഒരു സർവ്വകലാശാലയുടെ ബിരുദം കോളേജിൽ പഠിക്കുമ്പോൾ തന്നെ മറ്റൊരു സർവ്വകലാശാലയുടെ ബിരുദം ഓൺലൈനായി ചേരാം. വേണമെങ്കിൽ രണ്ട് ഓൺലൈൻ കോഴ്‌സുകൾ ഒരേ സമയം ചെയ്യാനും കഴിയും.

ആർട്‌സ്, സയൻസ് എന്നിങ്ങനെ വേർതിരിവുകളിൽ ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതം സമഗ്രമായി വികസിപ്പിക്കുകയാണ് പരിഷ്‌കരണത്തിന്റെ ലക്ഷ്യം. പുതിയ പരിഷ്‌കാരം പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ബാധകമായിരിക്കില്ല. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മാത്രമാകും അവസരം ലഭിക്കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.

പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാംവർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാം. ഉദാഹരണത്തിന് ബിഎസ്സി ഫിസിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിക്ക് പുതുതായി ബിഎ ഇക്കണോമിക്‌സിന് കൂടി ചേരാം. എംഎസ് സി ഡേറ്റാ സയൻസിനൊപ്പം ബിഎ ഹിസ്റ്ററിയും പഠിക്കാം. റെഗുലർ എൽഎൽഎൽ ബി വിദ്യാർത്ഥിക്ക് സായാഹ്ന കോളേജിൽ ബിഎയ്‌ക്കും ചേരാം. വ്യത്യസ്ഥ മേഖലകളിലെ വിഷയമായിരിക്കണം എന്നത് ശ്രദ്ധേയം. കൂടുതൽ സർവകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്നാണ് യുജിസിയുടെ പ്രതീക്ഷ.

ഇരട്ട കോഴ്‌സ് സൗകര്യം ലഭ്യമാക്കാനോ നിഷേധിക്കാനോ ഉള്ള സ്വാതന്ത്യം സർവ്വകലാശാലകൾക്ക് ഉണ്ടാകും. വിദ്യാർത്ഥിക്ക് മറ്റൊരു സർവ്വകലാശാലയുടെ കോഴ്‌സ് കൂടി പഠിക്കാമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അതതു സർവ്വകലാശാലയ്‌ക്ക് തീരുമാനിക്കാം. ഒരേ സമയം രണ്ട് ബിരുദാനന്തര കോഴ്‌സുകൾ ചെയ്യാനും അവസരമുണ്ടാകും. കോഴ്‌സുകളുടെ സമയക്രമം ഏകോപിപ്പിക്കേണ്ടത് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഉത്തരവാദിത്വമാണ്. ഒരു കോഴ്‌സ് ഓൺലൈനായോ വിദൂരപഠനമായോ രണ്ടാമത്തെ കോഴ്‌സ് കോളേജിൽ നേരിട്ട് പോയോ പഠിക്കാം. രണ്ട് കോഴ്‌സുകളും ഓൺലൈനായോ ഡിസ്റ്റന്റ് ആയോ ചെയ്യാനും അവസരം ഉണ്ടാകും.

ഓൺലൈൻ വിദൂര കോഴ്‌സുകൾക്ക് യുജിസി അംഗീകാരമുള്ള സർവ്വകലാശാലകളെ മാത്രം തെരഞ്ഞെടുക്കണം. സർവ്വകലാശാലകളുടേയും കോളേജുകളുടേയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. ഹാജർ നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം സർവ്വകലാശാലയുടേതാകും. യുജിസി മാർഗ്ഗരേഖ നൽകുക മാത്രമാകും ചെയ്യുകയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies