ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺ കുഞ്ഞ് മരിച്ചു. നവജാത ശിശു മരിച്ച വിവരം റൊണാൾഡോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റൊണാൾഡോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് പ്രസവത്തിനിടെ മരിച്ചത്. തങ്ങളുടെ മാലാഖയായിരുന്നു അവനെന്നും വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും റൊണാൾഡോ കുറിച്ചു.
ഒരു ആൺകുഞ്ഞിനും പെൺ കുഞ്ഞിനുമാണ് ഭാര്യ ജോർജ്ജിന റൊഡ്രിഗസ് ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരിച്ചത്. പെൺകുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി നൽകുന്നതെന്നും റൊണാൾഡോ പറഞ്ഞു. കൃത്യമായ പരിചരണവും കരുതലും നൽകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും റൊണാൾഡോ നന്ദി അറിയിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ മകൻ മരിച്ചവിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്, ഈ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്നേഹവുമുണ്ട്’ റൊണാൾഡോ കുറിച്ചു.
— Cristiano Ronaldo (@Cristiano) April 18, 2022
Comments