ഭോപ്പാൽ: പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനം നൊന്ത് 14 കാരൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഇന്നലെയാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈലിന്റെ ഇന്റർനെറ്റ് സേവന കാലാവധി അവസാനിച്ചെന്നും റീചാർജ് ചെയ്ത് നൽകണമെന്നും കുട്ടി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതിനാൽ കൂലിപ്പണിക്കാരനായ പിതാവിന് മൊബൈൽ റീചാർജ് ചെയ്ത് നൽകാനായില്ല.
ഇതിൽ ദു:ഖിതനായാണ് കുട്ടി ജീവനൊടുക്കിയതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അലോക് ശർമ വ്യക്തമാക്കി. കുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments