അവസരം തുലച്ച് സഞ്ജു; തക‍ർത്തടിച്ച് പന്തു പാണ്ഡ്യയും; സന്നാഹത്തിൽ ബം​ഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസരം തുലച്ച് സഞ്ജു; തക‍ർത്തടിച്ച് പന്തു പാണ്ഡ്യയും; സന്നാഹത്തിൽ ബം​ഗ്ലാദേശിനെ വീഴ്‌ത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:50 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ആകെയുള്ള ഒരു സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 63 റൺസിന്റെ ഉഗ്രൻ ജയ തുടക്കം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ പേസ് നിര ബംഗ്ലാദേശിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു.

സന്നാഹ മത്സരത്തിൽ അവസരം കിട്ടിയ സഞ്ജുവിന് അത് മുതലാക്കാനായില്ല. രോഹിത് ശ‍ർമ്മയ്‌ക്കൊപ്പം ബാറ്റിം​ഗ് ഓപ്പൺ ചെയ്ത സഞ്ജു സാംസൺ ആറു പന്തിൽ നിന്ന് ഒരു റൺസാണ് നേടിയത്. ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 19 പന്തിൽ 23 റൺസെടുത്ത രോഹിത്തിനെ മൊഹമുദുള്ള പുറത്താക്കി. താളം കണ്ടെത്തിയ ഋഷഭ് പന്ത് അർദ്ധ സെഞ്ച്വറിയോടെ തകർത്തടിച്ചു. 32 പന്തിൽ 53 റൺസെടുത്ത താരം പിന്നീ‌ട് റിട്ട.ഔട്ട് ആവുകയായിരുന്നു.

മദ്ധ്യനിരയിൽ ഇറങ്ങിയ സൂര്യകുമാർ യാദവും (18 പന്തിൽ 31) ഹാർദിക് പണ്ഡ്യ (23 പന്തിൽ 40) ഇന്ത്യൻ സ്കോറിം​ഗിന് ചടുല വേ​ഗം നൽകി. ഐപിഎല്ലിൽ മോശം ഫോമിലായിരുന്ന ഹാർ​​ദിക് ബം​ഗ്ലാദേശ് ബൗളർമാരെ തരിപ്പണമാക്കുന്നതാണ് കണ്ടത്. രവീന്ദ്ര ജഡേജ നാലു റൺസുമായി പുറത്താകാതെ നിന്നു.ദുബെ 14 റൺസെടുത്ത് പുറത്തായി.

മറുപടി ബാറ്റിം​ഗിൽ ബം​ഗ്ലാദേശിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്നിം​ഗ്സ് ആദ്യ ഓവറിലെ നാലാം പന്തിൽ സൗമ്യ സർക്കാറിനെ(0) പന്തിന്റെ കൈയിലെത്തിച്ച് അർഷദീപ് നിലപാട് വ്യക്തമാക്കി. മൂന്നാം ഓവറിൽ ലിറ്റൺ ദാസിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് ഇന്ത്യക്ക് ആശിച്ച തുടക്കം നൽകി. നജ്മുൾ ഹൊസൈനെ(0) കുടാരം കയറ്റി മുഹമ്മദ് സിറാജും തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടുപിന്നാലെ തൗഹിദ് ഹൃദോയിയെ (13) അക്സറും വീഴ്‌ത്തി.

17 റൺസുമായി പൊരുതിയ തൻസിദ് ഹസനെ ഹാർദിക്കും മടക്കിയതോടെ ബം​ഗ്ലാദേശ് 5ന് 41 എന്ന നിലയിലായി. പിന്നീട് ക്രീസിലൊന്നിച്ച മുൻ നായകൻ ഷാക്കിബ് അൽ ഹസനും(28) മഹമ്മദുള്ളയും നടത്തിയ ചെറുത്ത് നിൽപ്പാണ് ബം​ഗ്ലാദേശിനെ 100 കടത്തിയത്. ഷാക്കിബിനെ മടക്കി ബുമ്രയാണ് കൂട്ടുക്കെട്ട് പൊളിച്ചത്. രണ്ടുവിക്കറ്റുമായി വാലറ്റത്തെ മടക്കി ശിവം ദുബെ മത്സരം പൂർത്തിയാക്കി. ജൂൺ അഞ്ചിനാണ് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.

 

Tags: bangladeshIndiaT20 World Cup 2024
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Latest News

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

റാങ്ക് പട്ടികയ്‌ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies