പത്തനംതിട്ട : സിപിഎം വനിതാ ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ. തിരുവല്ല നിരണം ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ബിജുവിന്റെ മകൻ ചാലാനടി വീട്ടിൽ ജിബിൻ ബിജു (22) ആണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി. എറണാകുളം പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുളിക്കീഴ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments