കോഴിക്കോട്: ആളും അനക്കവും ഇല്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ആഘോഷ പരിപാടിയ്ക്കാണ് ആളുകള്‍ തീരെ ഇല്ലാതിരുന്നത്. കാണികളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ വേദിയില്‍ ഉണ്ടായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്ന് അറിയിച്ചിരുന്ന മന്ത്രിമാര്‍ ഇതോടെ ചടങ്ങ് ഓണ്‍ലൈനാക്കി നടത്തി.
ആഘോഷ പരിപാടികളുടെ ഭാഗമായി വേദിയില്‍ ആദ്യം നാടന്‍ കലാരൂപങ്ങളുടെ അവതരമാണ് ആദ്യം നടത്തിയത്. ഈ സമയവും താഴെ കാണികള്‍ തീരെ ഉണ്ടായിരുന്നില്ല. നോമ്പുതുറ സമയം കഴിഞ്ഞ് ഉദ്ഘാടനം ആകുമ്പൊഴേക്കും ആളുകള്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങ് ഓണ്‍ലൈനിലാക്കി. ചില അത്യാവശ്യങ്ങള്‍ ഉള്ളതിനാലാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments