'കുത്തബ് മിനാറിനടുത്തുള്ള ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് 27 ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണ്, സത്യം മറച്ചുവെച്ചത് തെറ്റ്': മസ്ജിദ് നിർമ്മിക്കാൻ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്ന് പുരാവസ്തു ഗവേഷകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കുത്തബ് മിനാറിനടുത്തുള്ള ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് 27 ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണ്, സത്യം മറച്ചുവെച്ചത് തെറ്റ്’: മസ്ജിദ് നിർമ്മിക്കാൻ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്ന് പുരാവസ്തു ഗവേഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കുത്തബ് മിനാറിനുള്ളിലെ മസ്ജിദിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചത് ശരിയെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിക്കാനായി 27 ക്ഷേത്രങ്ങൾ പൊളിച്ചു. ഗണപതി വിഗ്രഹമുൾപ്പെടെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ഇവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് മുഹമ്മദ് പറഞ്ഞു.

മദ്ധ്യകാലഘട്ടത്തിൽ നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നതാണ്. മസ്ജിദുകൾ നിർമ്മിക്കാൻ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണുണ്ടായത്. ക്ഷേത്രങ്ങൾ തകർത്തു എന്നത് വസ്തുതയാണ്. സത്യം മറച്ചുവെച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പൊളിച്ചതിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഡൽഹി ടൂറിസം വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു.

എഡി 1200ൽ ഡൽഹിയിലെ ആദ്യ മുസ്ലീം ഭരണാധികാരി ഖുതുബ്-ഉദ്ദീൻ ഐബക്ക് ആണ് കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത്. അദ്ദേഹത്തിന് കുത്തബ് മിനാറിന്റെ ബേസ്‌മെന്റ് നിർമ്മാണം പൂർത്തിയാക്കാൻ മാത്രമെ സാധിച്ചുള്ളൂ. ഐബക്കിന്റെ പിൻഗാമിയായ ഇൽത്തുമുഷ് കുത്തബ് മിനാറിന് കൂടുതൽ നിലകൾ നിർമ്മിച്ചു. പിന്നീട് 1368ൽ ഫിറോസ് ഷാ തുഗ്ലക്ക് കെട്ടിടത്തിന്റെ അവസാന നില നിർമ്മിക്കുകയും ചെയ്തു.

പ്രദേശത്ത് ഏകദേശം 27 ഹിന്ദു ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ അതേ ഘടകങ്ങൾ ഉപയോഗിച്ചാണ് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിച്ചത്. മുഗൾ ഭരണാധികാരികളുടെ കാലത്താണ് ഇവയൊക്കെ സംഭവിച്ചത്. മസ്ജിദ് പണിയാനായി ക്ഷേത്രങ്ങൾ തകർത്തുവെന്നത് അറബി ലിഖിതങ്ങളിൽ കുറിച്ചിട്ടുണ്ടെന്നും കെ.കെ മുഹമ്മദ് വ്യക്തമാക്കി.

അതേസമയം മസ്ജിദിനുള്ളിലെ വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ കോടതി എത്തിയിരുന്നു. ഡൽഹിയിലെ സാകേത് കോടതിയാണ് മസ്ജിദിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ തടഞ്ഞത്. വിഗ്രഹങ്ങൾ കുത്ത് ഉൽ മസ്ജിദിൽ നിന്നും എടുത്ത് ദേശീയ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ആയിരുന്നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ തീരുമാനം.

Tags: Qutub Minar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies