ഗുവാഹട്ടി : ജിഹാദികളുടെ പശുക്കള്ളക്കടത്തിന് തടയിട്ട് അസം പോലീസ്. ബിശ്വനാഥ് ജില്ലയിൽ പശുക്കളെ രഹസ്യമായി കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടി. പശുക്കളെ കടത്താൻ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
നസറുദ്ദീൻ അഹമ്മദ്, റഹ്മത്ത് അലി, അബെദ് അലി, അമിർ ഹുസ്സൈൻ, നൈസാമുദ്ദീൻ അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സ്വദേശമുൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ഇവരെ പിടികൂടിയത്.
ജില്ലയിൽ നിന്നും പശുക്കളെ കടത്താൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയുടെ അതിർത്തി മേഖലകളിൽ ഉൾപ്പെടെ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ രാത്രിയോടെ അതിർത്തിയിൽ എത്തിയ സംഘത്തെ അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
ട്രക്കിലാണ് ഇവർ പശുക്കളുമായി എത്തിയത്. 35 പശുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പശുക്കളെ രക്ഷിച്ച് പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പശുക്കളിൽ ചിലത് അവശനിലയിൽ ആയിരുന്നു. ഇവയ്ക്ക് വൈദ്യസഹായം നൽകിയതായി പോലീസ് അറിയിച്ചു.
Comments