അഗർത്തല : ത്രിപുരയിൽ ഹിന്ദു കുടുംബത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. വീട്ടിൽ ഹിന്ദു ദൈവങ്ങൾക്ക് പൂജ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുൽബരി സ്വദേശിയായ രത്ന ചന്ദ്ര ദേബനാഥും കുടുംബവും ആണ് ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ രത്ന ചന്ദ്രയെയും വീട്ടുകാരെയും മർദ്ദിക്കുകയായിരുന്നു. രത്ന ചന്ദ്രയും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം.
മുസ്ലീം ഭൂരിപക്ഷ മേഖലയാണ് കുൽബരി. ഇവിടെ രത്ന ചന്ദ്രയുടെ കുടുംബം മാത്രമാണ് ഹിന്ദുക്കളായി ഉള്ളത്. ഇവിടെ താമസം ആരംഭിച്ചത് മുതൽ തന്നെ കുടുംബത്തിന് ഭീഷണി നിലനിന്നിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ കുടുംബം പ്രദേശത്ത് തുടരുകയായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലം കൈക്കലാക്കാനുള്ള ശ്രമം ഏറെ നാളായി നടക്കുന്നുണ്ടെന്ന് രത്നചന്ദ്ര പറഞ്ഞു.
സംഭവത്തിൽ രത്ന ചന്ദ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യയെ ജിഹാദികൾ മുടിയിൽ കുത്തിപ്പിടിച്ച് നിലത്തുകൂടെ വലിച്ചിഴച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. വീട്ടിലെ പൂജാ മുറിയും മതതീവ്രവാദികൾ അടിച്ച് തകർത്തു.
Comments