വളർത്തു മൃഗങ്ങളുടെ കൗതുകമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വളർത്തു നായ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകാണ്. ഷാഡോ എന്നാണ് നായയുടെ പേര്. നടനും എംപിയുമായ സുരേഷ് ഗോപിയോടൊപ്പമുള്ള ഷാഡോയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ മനംകവരുന്നത്. ഒരു ചായപ്രാന്തനാണ് ഷാഡോ എന്ന വളർത്തുനായ.
തിരുവനന്തപുരം സനാഥാലയത്തിലെ കാവൽ കാരനും അന്തേവാസിയുമാണ് ഷാഡോ. സനാഥാലയം സന്ദർശിച്ചപ്പോൾ അവിടെ കണ്ട ഷാഡോയോട് സുരേഷ് ഗോപിയ്ക്കൊരു ഇഷ്ടം തോന്നി. അവിടുന്ന് തന്നെ ഒരു ചായ വാങ്ങി ഷാഡോയ്ക്ക് കൊടുക്കാനും തീരുമാനിച്ചു. ‘ഞാൻ കൊടുത്താൽ കുടുയ്ക്കുമോ എന്ന് നോക്കട്ടെ’ എന്ന് പറഞ്ഞാണ് ചായ നൽകിയത്. ചായപ്രാന്തനാണ് ഷാഡോ എന്ന് അവിടുത്തെ അന്തേവാസികളാണ് സുരേഷ് ഗോപിയോട് പറഞ്ഞത്.
സുരേഷ് ഗോപി ഒഴിച്ചു നൽകിയ ചായ ഒരു തുള്ളിപോലും ബാക്കിവെയ്ക്കാതെ കുടിച്ചു തീർക്കുകയായിരുന്നു ചായ. ശേഷം സുരേഷ് ഗോപിയുടെ മുഖത്തേയ്ക്ക് നന്ദിയോടെ നോക്കി നിൽക്കുന്ന ഷാഡോയേയും വീഡിയോയിൽ കാണാം. സനാഥാലയത്തിലെ ഷാഡോയ്ക്ക് സുരേഷ് ഗോപി ചായ നൽകുന്ന ചിത്രവും കുറിപ്പും വിനോദ് അരുവിക്കോടാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
Comments