പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 10:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കൊറോണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സയ്‌ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ഇതേ തുടർന്നാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുകയെന്നാണ് വിവരം.

രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വീണ്ടും നേരിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഡൽഹിയിൽ ഉൾപ്പെടെ നാലാം തരംഗം മുന്നിൽ കണ്ടുളള ഒരുക്കങ്ങളും മുൻകരുതലുകളും സ്വീകരിച്ചു തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

നാലാം തരംഗമുണ്ടായാൽ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ സെമിനാറും യോഗത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതേസമയം ഓൺലൈനായി നടക്കുന്ന യോഗമായിരുന്നിട്ടും മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.

രാജ്യത്തെ നിലവിലെ കൊറോണ കേസുകളുടെ എണ്ണവും രോഗവ്യാപനവും നാലാം തരംഗത്തിന്റെ ശാസ്ത്രീയ റിപ്പോർട്ടുകളും ഉൾപ്പെടെ വിശകലനം ചെയ്യുന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത് ഉചിതമായിരിക്കില്ലെന്നും ആരോഗ്യവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. പകരം ആർക്കും ചുമതല നൽകാതെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദികൊറോണ അവലോകന യോഗംമുഖ്യമന്ത്രി പിണറായി വിജയൻആരോഗ്യമന്ത്രി വീണ ജോർജ്ജ്
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies