119 വയസ് വരെ ജീവിച്ചിരിക്കുക, ഗിന്നസ് റെക്കോഡിൽ കയറുക; അറിയണം ഈ മുത്തശ്ശിയെ- വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

119 വയസ് വരെ ജീവിച്ചിരിക്കുക, ഗിന്നസ് റെക്കോഡിൽ കയറുക; അറിയണം ഈ മുത്തശ്ശിയെ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 08:52 am IST
FacebookTwitterWhatsAppTelegram

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകൾ ജപ്പാനിലാണ്. ആ കിരീടത്തിലെ പൊൻതൂവലായിരുന്നു ലോകമുത്തശ്ശിയായി ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച 119 കാരി കെയ്ൻ തനക. ചോക്ലേറ്റും സോഡയും ചതുരംഗക്കളിയും ഗണിതവും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ആ മുത്തശ്ശിയുടെ ജീവിതം ജപ്പാൻകാർക്ക് പ്രചോദനമായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച കെയ്ൻ തനകയുടെ രസകരമായ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം.

തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിലാണ് കെയ്ൻ തനക താമസിച്ചിരുന്നത്. റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിജയകരമായി വിമാനം പറത്തിയ വർഷമായ 1903 ജനുവരിയിലാണ് തനക ജനിച്ചത്. 2019 മാർച്ചിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തനക സ്വന്തമാക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന് ചോദിച്ചപ്പോൾ ‘ഈ നിമിഷം’ എന്നായിരുന്നു തനക മറുപടി പറഞ്ഞത്.

ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തന്റെ അവസാന കാലത്തും തനക ഏറെ ആരോഗ്യവതിയായിരുന്നു. 2020ലെ കണക്കനുസരിച്ച് കെയ്ൻ തനകയ്‌ക്ക് അഞ്ച് പേരക്കുട്ടികളും എട്ട് കൊച്ചുമക്കളും ഉണ്ട്. ജപ്പാനിലെ മറ്റ് പ്രായമായ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, ഗണിതവും കാലിഗ്രാഫിയും പഠിക്കുന്നതിൽ തനക അവസാനം വരെ ആവേശം കാണിച്ചിരുന്നു. അവസാന നാളുകളിൽ ആരോടും സംസാരിച്ചിരുന്നില്ലെന്നാണ് തനകയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്.

തനകയുടെ ജീവിതം ജപ്പാൻകാർക്കും ലോകത്തിനാകെയും എക്കാലത്തും പ്രചോദനമായിരുന്നു. ചോക്ലേറ്റ്, സോഡ, ചെസ്സ് കളി, ഗണിതം എന്നിവയിലായിരുന്നു തനകയ്‌ക്ക് താൽപര്യം. തന്റെ ചെറുപ്പകാലത്ത് നിരവധി ബിസിനസുകൾ അവർ നോക്കി നടത്തിയിരുന്നു. ന്യൂഡിൽസ് ഷോപ്പ്, റൈസ് കേക്ക് മിൽ എന്നിവയിൽ നിന്നുള്ള വരുമാനമായിരുന്നു പ്രധാന ജീവിതോപാധി. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ടോർച്ച് റിലേയിൽ പങ്കെടുക്കാൻ തനക തയ്യാറായിരുന്നു.

വീൽ ചെയറിലിരുന്നാണ് ഇതിനായുള്ള തയ്യാറെടുപ്പുകൾ തനക നടത്തിയത്. എന്നാൽ കൊറോണ കാരണം ഒളിമ്പിക്‌സ് അധികൃതർ റിലേ മാറ്റിവെയ്‌ക്കുകയായരുന്നു. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനിൽ സെപ്തംബറിൽ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഇത് ദേശീയ അവധി ദിവസമാണ്. വരുന്ന വർഷം ഇത് കെയ്ൻ തനകയ്‌ക്ക് വേണ്ടി മാറ്റിവെക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമെന്ന് പ്രദേശത്തെ ഗവർണറായ സെയ്താരോ ഹട്ടോരി പറഞ്ഞു.

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകളുള്ളത് ജപ്പാനിലാണ്. ജപ്പാന്റെ ആകെ ജനസംഖ്യയുടെ 28 ശതമാനവും 65 വയസ്സിന് മുകളിലാണ്. കെയ്ൻ തനക വിട പറഞ്ഞതോടെ ഇനി ഈ റെക്കോർഡിനുടമ 118 വയസ്സും 73 ദിവസവും പ്രായമുള്ള ഫ്രഞ്ചുകാരിയായ ലൂസൈൻ റാൻഡനാണ്.

Tags: Viral VideoKane Tanaka
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies