യുഎഇ:ബാങ്ക്, ഇൻഷുറൻസ് മേഖല സ്വദേശിവൽക്കരണം വർദ്ധിപിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളിലും ഇൻഷുറൻസ് രംഗത്തും സ്വദേശിവൽക്കരണം പ്രതിവർഷം 4 ശതമാനമാക്കും.സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലാണു സ്വദേശിവൽക്കരണ നടപടികൾ പുരോഗമിക്കുന്നത്.
ബാങ്കിംഗ് , ഇൻഷുറൻസ് മേഖലയിൽ 23.7% സ്വദേശികളുണ്ടെന്നും സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുമെന്നും യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
3 വർഷത്തിനിടെ ഉയർന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ തോത് 16.7% ആയി ഉയർന്നു. താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം സർക്കാർ നൽകും. കഴിഞ്ഞ വർഷംവരെ ബാങ്ക് ജീവനക്കാരിൽ 30% സ്വദേശികളാണ്. 10,044 സ്വദേശികൾ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നു. വിദേശി ജീവനക്കാർ 33,444 പേരുമാണ് ഉള്ളത്.
2008 ൽ ധനവിനിമയ സ്ഥാപനങ്ങളിൽ സ്വദേശികളുടെ തോത് 19.3% ആയിരുന്നു. കഴിഞ്ഞവർഷം ജൂൺ ആയപ്പോഴേക്കും 23.7% ആയെന്നുമാണ് കണക്കുകൾ.സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലാണു സ്വദേശിവൽക്കരണ നടപടികൾ പുരോഗമിക്കുന്നത്. ബാങ്കുകളുടെ പ്രതിവർഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു നിയമനം നടക്കുക.
Comments