ഗാസ : തന്റെ മകൻ അള്ളാഹുവിനു വേണ്ടി ചാവേർ ആയതിൽ സന്തോഷമെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരൻ മുഹമ്മദ് ജഹ്ജൂഹിന്റെ അമ്മ . അൽ-ഖുദ്സ് അൽ-യൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രസ്താവന .
തന്റെ പേരക്കുട്ടികൾ ഉൾപ്പെടെയുള്ള മുഴുവൻ കുടുംബത്തിനും വേണ്ടി താൻ എപ്പോഴും പ്രാർത്ഥിക്കുന്നു. അല്ലാഹുവിന് വേണ്ടി രക്തസാക്ഷിയാകുക. ഇത് തനിക്ക് സന്തോഷം നൽകുമെന്നും തന്റെ “രക്തസാക്ഷിയായ” മകനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ഈ “പാത” താൻ ഇഷ്ടപ്പെടുന്നുവെന്നും അവർ പറഞ്ഞു. 2009 ജനുവരിയിൽ “രണ്ട് ഇസ്രായേൽ സൈനികരെ” കൊലപ്പെടുത്തിയ ശേഷമാണ് ജഹ്ജൂഹ് കൊല്ലപ്പെട്ടത്.
‘ ഞാനും എന്റെ ഭർത്താവും, പെൺമക്കളും പുത്രന്മാരും… നിങ്ങളെല്ലാവരും അള്ളാഹുവിനുവേണ്ടി രക്തസാക്ഷികളാകണമെന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു, , നാമെല്ലാവരും അള്ളാഹുവിന് വേണ്ടി രക്തസാക്ഷികളാകും. ഞാൻ മുഹമ്മദിനെ കുറിച്ച് അഭിമാനിക്കുന്നു, അള്ളാഹുവിനെ സ്തുതിക്കട്ടെ, എന്റെ മക്കളെല്ലാം മതവിശ്വാസികളാണ്. അവരെല്ലാം നല്ലവരാണ്. അള്ളാഹുവാണെ, എന്റെ എല്ലാ മക്കളും കൊച്ചുമക്കളും അള്ളാഹുവിന് വേണ്ടി രക്തസാക്ഷികളാകുകയാണെങ്കിൽ, അത് എന്നെ സന്തോഷിപ്പിക്കും. ഞാൻ ഈ പാത ഇഷ്ടപ്പെടുന്നു. ഇത് മോക്ഷത്തിനുള്ള വഴിയാണെന്ന് എനിക്ക് തോന്നുന്നു.” ഇത്തരത്തിലാണ് ജഹ്ജൂഹിന്റെ അമ്മയുടെ പ്രസ്താവന.
Comments