തൃശൂർ: സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ ജിബിൻ ജോസ്, റിജോ സിറിയക് എന്നിവരാണ് അറസ്റ്റിലായത്. ചിയ്യാരം, മണ്ണുത്തി, മുല്ലക്കര, പട്ടിക്കാട് എന്നിവിടങ്ങളിൽ സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും.
സമാന സംഭവങ്ങൾ വീണ്ടും ഉണ്ടായതോടെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.
കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. യുവതിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് മാലപൊട്ടിച്ചതിന് അറസ്റ്റിലായത്. കുന്നിക്കോട് മനോജ് (28), മേലില ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
Comments