അമരാവതി: ആന്ധ്രാപ്രദേശിൽ പരീക്ഷ എഴുതുന്നതിനിടെ ഫാൻ പൊട്ടിവീണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. ശ്രീ സത്യസായി ജില്ലയിലെ പ്രാദേശിക സ്കൂളിലാണ് അപകടം സംവിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനിടെയാണ് മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന സീലിങ് ഫാൻ അടർന്നു വീണത്. വിദ്യാർത്ഥിനിയുടെ മുഖത്താണ് പരിക്കേറ്റത്.
അപകടം സംഭവിച്ചയുടനെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നൽകി. പിന്നീട് സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ വീണ്ടും പരീക്ഷ എഴുതാൻ അനുവദിച്ചു.
പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് സ്കൂളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവം ദൗർഭാഗ്യകരമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഫാൻ പൊട്ടിവീണ് കുർനൂലിലെ രണ്ടു വിദ്യാർത്ഥികൾക്കും പരിക്കേറ്റിരുന്നു.
Comments