പ്രധാനമന്ത്രിയുടെയും ഏഴുവയസുകാരന്റെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത സംഭവം; വീഡിയോ നീക്കം ചെയ്ത് ഹാസ്യതാരം കുനാൽ കമ്ര
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെയും ഏഴുവയസുകാരന്റെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത സംഭവം; വീഡിയോ നീക്കം ചെയ്ത് ഹാസ്യതാരം കുനാൽ കമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 09:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെയും ഏഴുവയസുകാരന്റെയും മോർഫ് ചെയ്ത വീഡിയോ പിൻവലിച്ച് ഹാസ്യതാരം കുനാൽ കമ്ര. കുട്ടിയുടെ പിതാവ് നിയമനടപടിക്ക് തുടക്കമിട്ടതോടെയാണ് കുനാൽ കമ്രയുടെ നീക്കം. ബെർലിനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പിൽ ദേശഭക്തിഗാനം ആലപിക്കുന്ന ഏഴുവയസുകാരന്റെ വീഡിയോയാണ് കുനാൽ കമ്ര മോർഫ് ചെയ്തിരുന്നത്.

മോർഫ് ചെയ്ത വീഡിയോ ട്വിറ്ററിലായിരുന്നു കുനാൽ കമ്ര പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വലിയ വിമർശനം ഉയർന്നിരുന്നു. ഹെയ് ജന്മഭൂമി ഭാരത് എന്ന പാട്ടായിരുന്നു കുട്ടി യഥാർത്ഥത്തിൽ പാടിയിരുന്നത്. എന്നാൽ കുനാൽ കമ്ര മോർഫ് ചെയ്ത വീഡിയോയിൽ പണപ്പെരുപ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാനം ഉൾപ്പെടുത്തി പരിഹാസ വീഡിയോ ആക്കി മാറ്റി. 2010ൽ പുറത്തിറങ്ങിയ പീപ്ലീ എന്ന ചിത്രത്തിലെ ഗാനമായിരുന്നു കുനാൽ കമ്ര എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയത്.

ദേശഭക്തിഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ പരിഹസിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവ് ഗണേഷ് പോൾ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. തന്റെ മകന്റെ ദൃശ്യങ്ങൾ മോർഫ് ചെയ്യാൻ ആരാണ് കുനാൽ കമ്രയ്‌ക്ക് അനുവാദം നൽകിയതെന്ന് ഗണേഷ് പോൾ ചോദിച്ചു. കുട്ടികളെ ഉപയോഗിച്ചല്ല തമാശ കളിക്കേണ്ടത്. സംഭവത്തിൽ കുനാൽ കമ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെറും ഏഴ് വയസുമാത്രമുള്ള മകനാണിത്. എത്രയും പ്രിയപ്പെട്ട മാതൃരാജ്യത്തിന് വേണ്ടി പാട്ടുപാടാൻ ആഗ്രഹിച്ച ഒരു കുട്ടി. പ്രശസ്തിക്ക് വേണ്ടിയല്ല മകൻ പ്രധാനമന്ത്രിക്ക് മുൻപിൽ ഗാനം ആലപിച്ചത്. ഫേസ്ബുക്കും ട്വിറ്ററും എന്താണെന്ന് പോലും അവനറിയില്ല. കുനാൽ കമ്രയെക്കാളും പ്രായം കൊണ്ട് എത്രയോ ചെറുതാണ് തന്റെ മകൻ. എന്നിട്ടും കുനാൽ കമ്രയേക്കാൾ രാജ്യസ്നേഹം തന്റെ മകനുണ്ടെന്നും ഗണേഷ് പോൾ പ്രതികരിച്ചിരുന്നു.

എന്നാൽ നിങ്ങളുടെ മകൻ ദേശഭക്തിഗാനത്തിനോടൊപ്പം മറ്റുള്ളവർ പാടിയ പാട്ടുകൾ കൂടി കേട്ടുനോക്കണമെന്നായിരുന്നു കുനാൽ കമ്രയുടെ മറുപടി. മകനെ ഉപയോഗിച്ച് തമാശ കളിച്ചതല്ലെന്നും കമ്ര പറഞ്ഞു.

The video is in the public domain by a news Organisation.

– https://t.co/xlFvVbmQ0n

The joke is not on your son, while you enjoy your son sing for his motherland to the most popular son, there are songs that he should listen to from people of his country also ✌🏽✌🏽✌🏽 https://t.co/aKnVk9lDSR

— Kunal Kamra (@kunalkamra88) May 5, 2022

എന്നാൽ ഗണേഷ് പോളിന്റെ പരാതി പ്രകാരം ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതോടെ കമ്മീഷൻ നടപടി സ്വീകരിക്കുകയും കമ്രയോട് വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തൽഫലമായാണ് ഹാസ്യതാരം ട്വിറ്ററിൽ നിന്നും വീഡിയോ നീക്കം ചെയ്തത്.

#WATCH PM Narendra Modi in all praises for a young Indian-origin boy as he sings a patriotic song on his arrival in Berlin, Germany pic.twitter.com/uNHNM8KEKm

— ANI (@ANI) May 2, 2022

Tags: Narendra Modikunal kamraBerlin
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies