നൈറ്റ് റൈഡേഴ്‌സിനെ 75 റൺസിന് തകർത്തെറിഞ്ഞ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നൈറ്റ് റൈഡേഴ്‌സിനെ 75 റൺസിന് തകർത്തെറിഞ്ഞ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 75 റൺസിന് തകർത്തെറിഞ്ഞ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 101 റൺസ് എടുക്കുമ്പോഴേക്കും മുഴുവൻ വിക്കറ്റും നഷ്ടമായിരുന്നു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ലക്‌നൗ നേടിയത്.

ലക്‌നൗവിന് വേണ്ടി ക്വിന്റൺ ഡി കോക്കാണ് തകർത്താടിയത്. 29 ബോളിൽ 3 സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 50 റൺസ് ഡി കോക്ക് നേടി. ഒപ്പമിറങ്ങിയ രാഹുൽ ആദ്യ ബോളിൽ തന്നെ റൺഒഔട്ട് ആയപ്പോൾ, ഡി കോക്കിന് പിന്തുണയുമായി ദീപക് ഹൂഡ എത്തി. 27 ബോളിൽ 2 സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 41 റൺസാണ് ഹൂഡ ടീമിന് വേണ്ടി നേടിയത്. ഡി കോക്കും ഹൂഡയും ചേർന്ന് 73 റൺസ് നേടിക്കൊണ്ട് ടീമിന്റെ സ്‌കോർ ഉയർത്തി.

പിന്നീട് ഇറങ്ങിയ ക്രുനാൽ പാണ്ഡെ 27 ബോളിൽ 25 റൺസും, ആയുഷ് ബദോനി 18 ബോളിൽ 15 റൺസുമെടുത്തു. മാർക്കസ് സ്‌റ്റോണിസ് 14 ബോളിൽ 3 സിക്‌സറും 1 ബൗണ്ടറിയുമുൾപ്പെടെ 28 റൺസ് നേടി.

കൊൽക്കത്തയ്‌ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ട് വിക്കറ്റും ടിം സൗതേയും ശിവം മാവിയും സുനിൽ നരേനും ഓരോവിക്കറ്റ് വീതവും വീഴ്‌ത്തി.

രണ്ടാമതിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് തുടക്കം തന്നെ പാളിയിരുന്നു. ആറ് ബോളിൽ ഒരു റൺസ് പോലും എടുക്കാതെ ബാബ ഇന്ദ്രജിത്ത് പുറത്തായപ്പോൾ, ആരോൺ ഫഞ്ച് 14 ബോളിൽ 14 റൺസ് എടുത്തു. കൊൽക്കത്തയ്‌ക്ക് വേണ്ടി ആന്ദ്രെ റസ്സലാണ് നിറഞ്ഞാടിയത്. 19 ബോളിൽ 5 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 45 റൺസാണ് താരം നേടിയത്. റസ്സലിന് പിന്തുണയുമായി സുനില് നരേനും എത്തി. 12 ബോളിൽ 22 റൺസ് എടുത്താണ് നരേൻ പുറത്തായത്. 14.3 ഓവറിൽ ടീമിന് മുഴുവൻ വിക്കറ്റും നഷ്ടപ്പെട്ടു.

ലക്‌നൗവിന് വേണ്ടി അവേഷ് ഖാനും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതവും, മൊഹ്‌സിൻ ഖാനും, ദുശ്മന്ത ചമീറയും, രവി ബിഷ്‌ണോയും ാെരു വിക്കറ്റ് വിതവും വീഴ്‌ത്തി.

Tags: IPL
ShareTweetSendShare

More News from this section

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

Latest News

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies