യാത്രയ്ക്കിടെ പൈലറ്റ് അബോധാവസ്ഥയിലായി; വിമാനം താഴെയിറക്കി ഹീറോയായി സാധാരണക്കാരനായ യുവാവ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലായി; വിമാനം താഴെയിറക്കി ഹീറോയായി സാധാരണക്കാരനായ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വിമാനയാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാർ പരിഭ്രാന്തിയിലായിരിക്കുമ്പോൾ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കുക എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ അല്ലേ? മനു അശോകൻ സംവിധാനം ചെയ്ത ഉയരെ സിനിമയിൽ പാർവ്വതിയുടെ കഥാപത്രമായ പല്ലവി അങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നതായി ഓർക്കുന്നില്ലേ? പക്ഷേ പല്ലവി മുൻപ് പൈലറ്റാവാനുള്ള പരിശീലനം നേടിയ ആളും കൂടാതെ പല്ലവിയ്‌ക്ക് ഒരു സഹപൈലറ്റും കൂടെയുണ്ടായിരുന്നു. ഇത് സിനിമയിലെ കാര്യം പ്രതീക്ഷ നഷ്ടപ്പെട്ട ആളുകൾക്ക് രക്ഷകനായി തീരുന്ന ഇത്തരം സ്വപ്‌നങ്ങൾ കുട്ടിക്കാലത്ത് ഒരുപാട് തവണ കണ്ടതാവും നമ്മൾ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നു. ഇവിടെയെങ്ങുമല്ല അങ്ങ് ദൂരെ അമേരിക്കയിൽ. സെസ്‌ന ലൈറ്റ് എയർക്രാഫ്റ്റ് എന്ന ചെറുവിമാനത്തിലെ യാത്രക്കാരനാണ് അവിചാരിതമായി സഹയാത്രികർക്ക് മുൻപിൽ ഹീറോ ആയത്.

ബഹാമാസിലെ മാർഷ് ഹാർബർ ലിയനാർഡ് എം തോംസൺ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവൻ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പേര് പുറത്തുവിടാൻ ആഗ്രഹിക്കാത്ത ഈ യാത്രക്കാരൻ ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈൽ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോൾ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാൽ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരൻ കോക്പിറ്റിൽ ചെന്ന് കൺേട്രാൾ റൂമിൽ എമർജൻസി കോൾ ചെയ്യുകയായിരുന്നു.

”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കൺട്രോൾ റൂമിൽ നൽകിയത്. എവിടെയാണിപ്പോൾ എന്നായിരുന്നു ആസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോൾ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ചിറകുകളുടെ ലെവൽ അതേ പോലെ നിലനിർത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിർദേശം നൽകി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.

അതിനുശേഷം എയർട്രാഫിക് കൺട്രോളറായ റോബർട്ട് മോർഗൻ സമയബന്ധിതമായി പ്രവർത്തിക്കുകയായിരുന്നു. ദീർഘകാലം പൈലറ്റ് പരിശീലകനായി പ്രവർത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിർദേശങ്ങൾ തത്സമയം നൽകിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റർനാഷനൽ വിമാനത്താവളത്തിൽ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ എല്ലാം അനുസരിച്ച യാത്രക്കാരൻ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റൺവേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവർ കുറക്കുക എന്നതടക്കമുള്ള നിർദേശങ്ങൾ കൂളായി കൈകാര്യം ചെയ്ത യാത്രികൻ വിമാനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിരവധി പേരാണ് യാത്രക്കാരന്റെ ധൈര്യത്തേയും കൃത്യമായി നിർദ്ദേശങ്ങളും പിന്തുണയും നൽകി എയർട്രാഫിക് കൺട്രോളറായ റോബർട്ട് മോർഗനേയും അഭിനന്ദിക്കുന്നത്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies