തിരുവനന്തപുരം: ഹൈക്കോടതി തീവ്രവാദ സംഘടനകളെന്ന് ശരിവെച്ച
എസ്ഡിപിഐയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യവുമായി എബിവിപി. നാടിന്റെ ക്രമസമാധാനത്തിന് നിരന്തരം തുരങ്കംവയ്ക്കുന്ന സംഘടനകളാണ് എസ്ഡിപിഐയും, പോപ്പുലർഫ്രണ്ടുമെന്നും, ഇവരാണ് പിന്നീട് ചാവേറുകളായി സ്ഫോടന പരമ്പരകൾക്ക് നേതൃത്വം നൽകുന്നതെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി അരുൺ പറഞ്ഞു.
നിരന്തരം നാടിന്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകൾ എന്ന നിലക്കും, ഗുരുതരമായ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന സംഘടനകളായതുകൊണ്ടുമാണ് കോടതി എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും തീവ്രവാദ സംഘടനകളെന്ന് ശരിവെച്ചത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്. മുൻ കൂട്ടി ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതി നാട്ടിൽ അതീവ ഭീകരത സൃഷ്ടിക്കുന്നതാണ്. കേരളത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടന്ന കൊലപാതകങ്ങളിൽ പ്രതിക്കൂട്ടിൽ അകപ്പെട്ടവരും ഇതേ തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരായിരുന്നുവെന്നും അരുൺ പ്രതികരിച്ചു.
മതഭ്രാന്തിൽ സ്വന്തം മതത്തിനു വേണ്ടി തീവ്രവാദ പ്രവർത്തനം നടത്തി മറ്റു മതസ്ഥരെ കൊലപ്പെടുത്തുകയോ, സ്വയം രക്തസാക്ഷിയാവുകയോ ചെയ്താൽ സ്വർഗ്ഗത്തിൽ പോകാം എന്ന് വിശ്വസിക്കുന്ന ഇത്തരത്തിലുള്ള തീവ്രവാദികളാണ് ചാവേറുകളായി സ്ഫോടന പരമ്പരകൾക്കുപോലും നേതൃത്വം കൊടുക്കുന്നത്. ഇത്തരം ഗൗരവതരമായ സാഹചര്യത്തിൽ അടിയന്തിരമായി എസ്ഡിപിഐ – പോപുലർ ഫ്രണ്ട് മതതീവ്രവാദ സംഘടനകളെ നിരോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments