ന്യൂഡൽഹി: തോമസ് കപ്പ് നേടിയ ഇന്ത്യയുടെ ബാഡ്മിന്റൺ കായികതാരങ്ങളെ ഫോണിൽ വിളിച്ച് പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌ലാൻഡിൽ നടന്ന മത്സരത്തിൽ ചരിത്രനേട്ടം കൊയ്ത കായികതാരങ്ങളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
തായ്‌ലാൻഡിൽ നിന്നും ഇന്ത്യയിലെത്തിയ ഉടനെ മത്സരത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തണമെന്നാണ് നരേന്ദ്രമോദി വിജയികളോട് ആവശ്യപ്പെട്ടത്. മത്സരത്തെ എപ്രകാരമാണ് നേരിട്ടതെന്നും ഫോൺ സംഭാഷണത്തിനിടെ പ്രധാനമന്ത്രി തിരക്കി. ക്വാർട്ടർ ഫൈനലിൽ മലേഷ്യയെ തോൽപ്പിച്ചതോടെയാണ് ആത്മവിശ്വാസം വർധിച്ചതെന്നും ഏതു ടീമിനെയും പരാജയപ്പെടുത്താൻ കഴിയുമെന്ന് തിരിച്ചറിഞ്ഞതായും വിജയികൾ മറുപടി നൽകി.
കായികയിനങ്ങളിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾക്ക് പിന്തുണ നൽകിയ മാതാപിതാക്കൾക്കും അവർക്ക് നേതൃത്വം നൽകിയ പരിശീലകർക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യയുടെ ബാഡ്മിന്റൺ ടീം തോമസ് കപ്പ് നേടുന്നത്. കഴിഞ്ഞ 14 തവണയും ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ ഫൈനൽ ജയിച്ചത്. തായ്‌ലാൻഡിലെ ഇംപാക്ട് അരീനയിലായിരുന്നു മത്സരം.
Comments