തിരുവനന്തപുരം:കെഎസ്ആർടിസി ബസ് ക്ലാസ് മുറിയാക്കുമെന്ന് ഗതാഗതമന്ത്രി.കെഎസ്ആർടിസി ലോ ഫ്ളോർ ബസ് ക്ലാസ് മുറികളാക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. പൊളിക്കാനായി ഉപേക്ഷിച്ച ബസുകളാണ് ക്ലാസ് മുറിയാക്കുക. പുതിയ പരീക്ഷണത്തിനായി ബസുകൾ വിട്ടുനൽകുമെന്ന് മന്ത്രി അറിയിച്ചു.
ബസുകൾ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവന്ന് ക്ലാസ് മുറികളാക്കി തിരിച്ച് , രണ്ടോ നാലോ ക്ലാസ് മുറികൾക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്ളേർ ബസ് വേണമെന്ന ആവശ്യം പരിഗണിച്ച് അത് തന്നെ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്ളോർ ബസ് തന്നെ മതിയെന്ന് പറയരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികൾ വരുന്നത്. രണ്ടു ലോ ഫ്ളോർ ബസുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്.
പുതുതായി എത്തിയ മുന്നൂറോളം കെഎസ്ആർടിസി ബസുകളിൽ എഴുപത്തിയഞ്ച് ശതമാനത്തോളം തുരുമ്പ് കയറി നശിച്ച നിലയിലായിരുന്നു. ബസുകൾ നശിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയും വിമർശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബസുകൾ ക്ലാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്.
Comments