ശ്രീനഗർ : ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരെ പിടികൂടി സുരക്ഷാ സേന. ബുദ്ഗാമിൽ നിന്ന് രണ്ട് ലഷ്കർ ഈ ത്വയ്ബ ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരർ പിടിയിലായത്. സഹീദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരെയാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് ഗ്രനേഡും, രണ്ട് പിസ്റ്റളുകളും, മാഗസീനുകളും എകെ 47 നും പിടിച്ചെടത്തു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments