ശ്രീനഗർ : ജമ്മു കശ്മീരിലെ മദ്യവിൽപ്പന ശാലയ്ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ ദേവൻ ഭാഗിലാണ് സംഭവം.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പുതുതായി ആരംഭിച്ച് വൈൻ ഷോപ്പിന് നേരെ ആക്രമണം നടന്നത്. മദ്യം വാങ്ങാൻ എന്ന പേരിൽ എത്തിയ ആൾ കടയ്ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. അതിനിടെ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
Comments