ബംഗളൂരു: നഗരമദ്ധ്യത്തിൽ പരസ്പരം പോരടിച്ച് വിദ്യാർത്ഥിനികൾ. ബംഗളൂരുവിലെ സെന്റ് മാർക്ക്സ് റോഡിൽ പട്ടാപ്പകൽ ആയിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെന്റ് മാർക്ക്സ് റോഡിൽ സ്ഥിതിചെയ്യുന്ന പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനികളും മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിനികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം സ്കൂൾ യൂണിഫോമിലും മറ്റേ വിഭാഗം കളർ വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. ആൺകുട്ടിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നടുറോഡിൽ കിടന്നാണ് ആളുകൾ നോക്കി നിൽക്കേ വിദ്യാർത്ഥിനികൾ പരസ്പരം ഏറ്റുമുട്ടിയത്. പരസ്പരം മുടിയിൽ പിടിച്ച് വലിക്കുന്നതും, മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ ഇടപെട്ടാണ് സംഘർഷം പരിഹരിച്ചത്.
നഗര മദ്ധ്യത്തിൽ തമ്മിൽ തല്ലി വിദ്യാർത്ഥിനികൾ; വൈറലായി വീഡിയോ
Posted by Janam TV on Wednesday, May 18, 2022
Comments