തൃശ്ശൂർ: വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, വാറ്റ് ഉപകരണങ്ങളുമായി യുവാവ് പിടിയിൽ. തൃശ്ശൂർ കയ്പമംഗലം സ്വദേശി ഷാജിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാഷും, നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തത്.
ഷാജിയുടെ വീടിന്റെ സമീപപ്രദേശങ്ങളിലും ആഘോഷ പരിപാടികൾക്കിടയിലും വാറ്റുചാരായം വിതരണം ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറച്ച് നാളുകളായി പ്രദേശത്ത് രഹസ്യമായി നിരീക്ഷണം നടത്തിയാണ് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്തത്.
Comments