ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്കയിലായി ലോകം; ഇന്ത്യയോട് ധാന്യങ്ങൾക്കായി അഭ്യർഥിച്ച് കൂടുതൽ രാജ്യങ്ങൾ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്കയിലായി ലോകം; ഇന്ത്യയോട് ധാന്യങ്ങൾക്കായി അഭ്യർഥിച്ച് കൂടുതൽ രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതോടെ ഉത്കണ്ഠാകുലരായ രാജ്യങ്ങൾ നയതന്ത്ര അഭ്യർത്ഥനയുമായി രംഗത്ത്. ഇന്ത്യൻ ഗോതമ്പിനായുള്ള തങ്ങളുടെ അഭ്യർത്ഥനകൾ നിറവേറ്റപ്പെടുമോ എന്നതിനെക്കുറിച്ച് വ്യക്തത തേടി ഒരു ഡസനോളം രാജ്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ (എംഇഎ) സമീപിച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുപുറമെ 47 ഓളം രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ തേടിയിട്ടുണ്ട്, മറ്റ് പല രാജ്യങ്ങളും തങ്ങൾക്കും ധാന്യങ്ങൾ ആവശ്യമാണെന്ന് സൂചന നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ മെയ് 13 ന് എല്ലാ സ്വകാര്യ ഗോതമ്പ് കയറ്റുമതിയും അടിയന്തരമായി നിരോധിച്ചിരുന്നു. ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അസാധാരണമായ ഉഷ്ണതരംഗം
മൂലം വിളവ് കുറഞ്ഞിരുന്നു.

2022-23ലെ ഔദ്യോഗിക ഗോതമ്പ് ഉൽപ്പാദനം നേരത്തെ കണക്കാക്കിയ 113.5 ദശലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 105 ദശലക്ഷം ടണ്ണായി കുറച്ചിരിക്കുന്നു. എന്നിരുന്നാലും സാമ്പത്തിക നയതന്ത്രത്തിന്റെ ഭാഗമായി ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള അവസരം സർക്കാർ തുറന്നിട്ടു. ഗോതമ്പ് ഉൽപ്പാദനത്തിൽ ഇടിവുണ്ടായതിനെത്തുടർന്ന് ആഗോള ഭക്ഷ്യപ്രതിസന്ധി നേരിടാൻ മറ്റ് രാജ്യങ്ങളിലേക്ക് ധാന്യം കയറ്റുമതി ചെയ്യാൻ ഇന്ത്യ ഉഭയകക്ഷി അനുമതി നൽകും.

”ഇത് മറ്റ് രാജ്യങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുകയും ഇന്ത്യൻ ഗോതമ്പ് എത്രയും വേഗം എത്തിക്കുന്നതിനുള്ള ശ്രമം സജീവമാക്കുകയും ചെയ്തു. അതുകൊണ്ട് തങ്ങളുടെ അഭ്യർത്ഥനകൾ നടക്കുമോ എന്ന് സ്ഥിരീകരിക്കാൻ വിളിക്കുന്ന രാജ്യങ്ങളുടെ തിരക്ക് ഏറിയതായി ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.

നടപ്പ് സാമ്പത്തികവർഷം ഏകദേശം 4.5 ദശലക്ഷം മെട്രിക് ടൺ ഗോതമ്പ് കയറ്റുമതിക്കായി കരാർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ കണക്കാക്കുന്നു. ഇതിൽ ഏപ്രിലിൽ മാത്രം 1.46 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. പെട്ടെന്നുള്ള നിരോധനം രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ 1.8 ദശലക്ഷം മെട്രിക് ടൺ ഗോതമ്പ് കുടുങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

‘വന്നിട്ടുള്ള എല്ലാ അഭ്യർത്ഥനകളും സർക്കാർ അംഗീകരിക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇപ്പോൾ നമ്മുടെ ആഗോള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും ആഭ്യന്തര സാഹചര്യം അനുവദിക്കുകയാണെങ്കിൽ കഴിയുന്നത്ര രാജ്യങ്ങൾക്ക് ആവശ്യമായ ഗോതമ്പ് നൽകുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവത്തിൽ, പല രാജ്യങ്ങളും തങ്ങളുടെ സ്വാധീനം ചെലുത്താനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വ്യത്യസ്ത അളവുകളിൽ ഗോതമ്പ് ലഭിക്കാനായി ഉപയോഗിക്കാനും തീരുമാനിച്ചു. നിരോധനത്തിന് ഒരു ദിവസം മുമ്പ്, ഗോതമ്പ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കുറഞ്ഞത് ഒമ്പത് ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലേക്ക് കേന്ദ്രം വ്യാപാര പ്രതിനിധി സംഘങ്ങളെ അയക്കുമെന്ന് വാണിജ്യ വകുപ്പ് പറഞ്ഞിരുന്നു. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്‌നാം, തുർക്കി, അൾജീരിയ, ലെബനൻ എന്നിവയാണ് ആ പട്ടികയിൽ ഉണ്ടായിരുന്നത്.

മാറിയ സാഹചര്യത്തിൽ ഈ യാത്രകൾ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം, കയറ്റുമതി നിരോധനം കൂടുതൽ കർശനമാക്കുന്നതിനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ മറ്റ് രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. ജർമ്മനിയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 ഉച്ചക്കോടിയിൽ യുഎസ് കാർഷിക സെക്രട്ടറി ടോം വിൽസാക്ക് ഈ നീക്കത്തെ വിമർശിച്ചു. ഇത് വിപരീതമായ ഒരു തീരുമാനമാണ്, ഇത് വിപണിയെ കൂടുതൽ തടസ്സപ്പെടുത്തുകയും വില വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോതമ്പ് കയറ്റുമതി നിർത്തുന്നത് ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെടുന്നുണ്ടെന്നും വരാനിരിക്കുന്ന ബഹുമുഖ യോഗങ്ങളിലും മറ്റ് വേദികളിലും വിഷയം ചർച്ച ചെയ്യുമെന്നും യുഎന്നിലെ യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അടുത്ത മാസം ജർമ്മനിയിൽ നടക്കുന്ന ജി 7 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം യൂറോപ്യൻ യൂണിയന്റെ വ്യാപാര മേധാവി വാൽഡിസ് ഡോംബ്രോവ്‌സ്‌കിസ് കയറ്റുമതി-നിയന്ത്രണ നടപടികളെ യഥാർത്ഥത്തിൽ പ്രശ്‌നം വഷളാക്കുന്ന പ്രവണതയാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ ചൈന ഇന്ത്യയുടെ നിലപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കില്ലെന്നാണ് ചൈനയുടെ നിലപാട്.

അതിനിടെ ഗോതമ്പ് കയറ്റുമതി നിർത്തി വച്ച ഉത്തരവിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. പരിശോധനയ്‌ക്കായി ഇതിനകം കസ്റ്റംസ് അധികാരികൾക്ക് കൈമാറിയതും മെയ് 13നോ അതിനുമുമ്പോ അവരുടെ സിസ്റ്റങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഗോതമ്പ് ചരക്കുകൾ കയറ്റുമതി ചെയ്യാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. കാണ്ട്ല തുറമുഖത്ത് നിന്ന് ഈജിപ്തിലേക്ക് പോകുന്ന 61,500 മെട്രിക് ടൺ ഗോതമ്പ് പൂർണ്ണമായി കയറ്റുമതി ചെയ്യാൻ സർക്കാർ അനുവദിച്ചു.

Tags: Ministry of External Affairs
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

Latest News

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies