ഇസ്ലാമിക മതഭ്രാന്തിൻ്റെ ഇര; ''തല മുതൽ കാൽവരെ ചതവുകൾ, തലയ്ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 10:47 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തലച്ചോറിലുണ്ടായ ഗുരുതര രക്തസ്രാവവും തലയ്‌ക്കേറ്റ ശക്തമായ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും മരണത്തിന് മുമ്പ് ക്രൂരമായ ശാരീരിക പീഡനം നടന്നിരുന്നോ എന്ന സംശയം ശക്തമാക്കുകയാണ്.

തല മുതൽ കാൽവരെ മുറിവുകൾ

ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിന്റെയും പ്രാഥമിക വിവരങ്ങൾ പ്രകാരം, സാവരിയയുടെ തലയ്‌ക്ക് രണ്ടിടത്ത് ഗുരുതര ക്ഷതമുണ്ടായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതും മരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.

അതിലേറെ ഞെട്ടിക്കുന്നത് ശരീരത്തിലുടനീളമുള്ള ചതവുകളാണ്. മുഖം, നെഞ്ച്, കൈകൾ, കാലുകൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ മർദനത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു. നെഞ്ചിലെ ചതവുകൾ ചവിട്ടേറ്റതാകാമെന്ന സംശയവും ഉയരുന്നുണ്ട്.

‘തടവറ പോലെയായിരുന്നു ജീവിതം‘

മരണത്തിന് മുമ്പ് സാവരിയ കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിനിരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മതപരിവർത്തനത്തിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിച്ചുവരുന്നത്.

അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ആയുധം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ലാപ്ടോപ് ഉപയോഗിച്ചെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, അതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

കേസ് ക്രൈംബ്രാഞ്ചിലേക്ക്

സംഭവത്തിൽ ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ത്യൻ പൗരൻ വിദേശത്ത് കുറ്റകൃത്യത്തിന് ഇരയായ സംഭവമായതിനാലാണ് നടപടി.

ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ സഹപാഠിയായിരുന്ന സദറുൽ അനാം അവിടുത്തെ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമാകും അന്വേഷണത്തിന്റെ അടുത്തഘട്ട നടപടികൾ.

തലയ്‌ക്കേറ്റ മാരക ക്ഷതം എങ്ങനെ സംഭവിച്ചു, ശരീരത്തിലുടനീളമുള്ള മുറിവുകൾ എങ്ങനെയുണ്ടായി, ആക്രമണത്തിന് ഉപയോഗിച്ച ആയുധം എന്ത്, മരണത്തിന് മുമ്പ് എത്രനേരം പീഡനം നടന്നിരുന്നു, ആശുപത്രിയിലെത്തിച്ചത് ആരാണ്, എന്തുസാഹചര്യത്തിലായിരുന്നു, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് കേസിന്റെ ഗതി നിർണയിക്കുക..

Tags: Postmortem reportSavariya CaseUzbekistan MurderKerala Medical StudentCrime Branch Investigation
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies