ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം; സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപന പോസ്റ്റിട്ട ഡൽഹി ഹിന്ദു കോളജ് പ്രൊഫസർ അറസ്റ്റിൽ; പ്രതിഷേധവുമായി ഐസ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം; സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപന പോസ്റ്റിട്ട ഡൽഹി ഹിന്ദു കോളജ് പ്രൊഫസർ അറസ്റ്റിൽ; പ്രതിഷേധവുമായി ഐസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയ ഡൽഹി ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തു. ചരിത്ര വിഭാഗം അസോസിയേറ്റ് അദ്ധ്യാപകനായ രത്തൻലാൽ ആണ് അറസ്റ്റിലായത്.

ഇരുവിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെടുത്തുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു രത്തൻ ലാലിന്റെ വിവാദ പോസ്റ്റ്. ശിവലിംഗത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ് ഇട്ടത്.

ഡൽഹിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ശിവലിംഗത്തെക്കുറിച്ചുളള രത്തൻ ലാലിന്റെ അഭിപ്രായം ആക്ഷേപകരവും പരിഹാസ്യവും പ്രകോപനപരവുമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതി പരിശോധിച്ച പോലീസ് ഇയാളെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നോർത്ത് സൈബർ പോലീസ് ആണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട വിഷയം ഏറെ സെൻസിറ്റീവും കോടതിയുടെ പരിഗണനയിലുമാണെന്ന് പരാതിയിൽ വിനീത് ജിൻഡാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പോലീസ് പരിഗണിച്ചു. താൻ ഒരു ചരിത്രകാരനാണെന്നും ആ നിലയ്‌ക്കാണ് നിരീക്ഷണങ്ങൾ നടത്തിയതെന്നുമായിരുന്നു രത്തൻ ലാലിന്റെ വിശദീകരണം.

സംഭവത്തെ തുടർന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) പ്രവർത്തകർ മൗറിസ് നഗറിലെ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗും അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags: Gyanvapi mosque
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies