ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ മതിൽ തകർന്നതിനെ തുടർന്ന് പതിനായിരത്തോളം പേർ വഴിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
സുരക്ഷാ ഭിത്തി തകർന്നതോടെ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. റോഡ് വീണ്ടും തുറക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ചെറിയ വാഹനങ്ങളിൽ എത്തിയവരെ പ്രദേശത്ത് നിന്ന് മാറ്റാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം.എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വലിയ വാഹനങ്ങളിൽ എത്തിയവർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Comments