ആലപ്പുഴ: ശ്രീരാമനവമിയെയും ജയ്ശ്രീറാമിനെയും അപമാനിച്ച് പോപ്പുലർ ഫ്രണ്ട്. രാമനവമി ആഘോഷിക്കുന്നത് അക്രമിക്കൂട്ടങ്ങളെന്നും ജയ്ശ്രീറാം തെറിവിളിയെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിന്റ പരാമർശം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ.
ശ്രീരാമനവമി ആഘോഷിക്കുന്നത് അക്രമികൂട്ടങ്ങളാണ്. മതാചാരങ്ങൾ ഇന്ത്യയിൽ അക്രമങ്ങളായി മാറുന്നു. ജയ് ശ്രീറാം പോലുള്ള ചീത്ത വിളികളുമായാണ് രാമനവമി ആഘോഷിക്കപ്പെടുന്നതെന്നും സലാം പറഞ്ഞു.
ഹനുമാൻ ജയന്തിക്കു നേരെയും സമാനമായ വിദ്വേഷ പരാമർശം പോപ്പുലർഫ്രണ്ട് നേതാവിൽ നിന്നുണ്ടായി. മുസ്ലിം പള്ളികൾക്ക് നേരെ കേന്ദ്രഭരണകൂടം അക്രമം അഴിച്ചു വിടുമ്പോൾ മതേതര പാർട്ടികൾ മൗനം പാലിക്കുകയാണെന്നും വോട്ടിനായി നിങ്ങൾ തങ്ങളെ സമീപിക്കുമ്പോൾ മറുപടി തരുമെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവ് പറഞ്ഞത്.
Comments