ബ്രിട്ടീഷുകാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ ഹൈന്ദവ സംസ്‌കാരം; എവിടെയൊക്കെ ക്ഷേത്രങ്ങൾ തകർത്തോ, അതെല്ലാം പുനർനിർമ്മിക്കും; അതിൽ ഒരു തെറ്റുമില്ലെന്ന് പ്രമോദ് സാവന്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിട്ടീഷുകാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ ഹൈന്ദവ സംസ്‌കാരം; എവിടെയൊക്കെ ക്ഷേത്രങ്ങൾ തകർത്തോ, അതെല്ലാം പുനർനിർമ്മിക്കും; അതിൽ ഒരു തെറ്റുമില്ലെന്ന് പ്രമോദ് സാവന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

പനാജി : ഹൈന്ദവ സംസ്‌കാരം ഇല്ലാതാക്കാൻ വേണ്ടി പൊളിച്ച് കളഞ്ഞ എല്ലാ ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രമോദ് സാവന്തിന്റെ നിർണായക പ്രഖ്യാപനം.

450 ഓളം വർഷം പോർച്ചുഗീസുകാർ രാജ്യം ഭരിച്ചപ്പോൾ അവർ ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കി, നിരവധി ആളുകളെ മതപരിവർത്തനത്തിന് ഇരയാക്കി. ഗോവയിലെ ക്ഷേത്രങ്ങൾ അവർ പൊളിച്ച് കളഞ്ഞു. ഇതെല്ലാം തിരിച്ച് പിടിക്കാനാണ് തീരുമാനം. അവർ നശിപ്പിച്ച എല്ലാ ക്ഷേത്രങ്ങളും പുനർനിർമ്മിക്കുമെന്ന് സാവന്ത് ഉറപ്പ് നൽകി. അതിൽ ഒരു തെറ്റുമില്ലെന്നും, ക്ഷേത്ര നവീകരണത്തിനായി ബജറ്റിൽ ഫണ്ട് വകയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീച്ചുകൾ കൂടാതെ ഗേവയിലെ ഉൾപ്രദേശങ്ങളിൽ സാംസ്‌കാരികവും ആത്മീയവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഓരോ ഗ്രാമത്തിലും നിരവധി ക്ഷേത്രങ്ങളുണ്ട്. ഗോവയിലെ കടൽത്തീരത്തിന്റെ ഭംഗിയിൽ നിന്ന് ഇനി ആളുകളെ പൗരാണിക നിർമ്മിതികളായ ക്ഷേത്രങ്ങളിലേക്കാണ് കൊണ്ടുപോകേണ്ടത് എന്നും സാവന്ത് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ഗോവയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടുവരുന്ന നയമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഗോവ വിമോചിതമായത് മുതൽ ഏകീകൃത സിവിൽ കോഡ് പിന്തുടരുന്നുണ്ടെന്ന് അഭിമാനത്തോടെ പറയാനാകും. മറ്റെല്ലാ സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് പിന്തുടരണമെന്നും മറ്റ് മുഖ്യമന്ത്രിമാരുമായും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോവയുടെ വിമോചനം വൈകാൻ കാരണം അന്നത്തെ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1947-ൽ ഇന്ത്യയ്‌ക്ക് സ്വതന്ത്ര്യം ലഭിച്ചു. എന്നാൽ 1961-ലാണ് ഗോവ വിമോചനം നേടിയെടുത്തത്. ഈ 14 വർഷത്തെ കാലതാമസത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഗോവയുടെ വിമോചനത്തിനായി രാജ്യമെമ്പാടുമുള്ള ആളുകൾക്ക് പോർച്ചുഗീസുകാരിൽ നിന്ന് വെടിയുണ്ടകൾ ഏൽക്കേണ്ടിവന്നു. ഇത് തുറന്ന വേദിയിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

2012 മുതൽ നിരോധിച്ച ഖനനം സംസ്ഥാനത്ത് പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ നടത്തിവരികയാണെന്ന് സാവന്ത് പറഞ്ഞു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനം സ്വയം പര്യാപ്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: portuguesetemple rebuildpramoth sawanth
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies